Saturday, October 25, 2014

ക്രൈസ്തവര്‍ ജൂതര്‍ക്കെതിരെ


(6)ഇസ്രയേലിനെ ദൈവികപദ്ധതിയില്‍നിന്ന് പുറത്താക്കപ്പെട്ടതായി ആദിമകാല ചര്‍ച്ച് വ്യാഖ്യാനിച്ചു.
(7)അന്ത്യോക്യായിലെ ഇഗ്നേഷ്യസിന്റെ (70-107) ഒരു കത്തില്‍ ആദ്യകാല ചര്‍ച്ച് പുതിയ ഇസ്രയേലായി മാറിയെന്ന വാദം ഉയര്‍ന്നിരുന്നു.
(8)ജറുസലേമിലെ സോളമന്റെ നിര്‍മിതിയിലുള്ള ജൂതദേവാലയം ക്രിസ്താബ്ദം 70-ല്‍ തകര്‍ക്കപ്പെട്ടു. പിന്നീട് ക്രിസ്താബ്ദം 132-135 കാലഘട്ടത്തില്‍ നടന്ന ബാര്‍കോക്ബാ കലാപത്തെ തുടര്‍ന്ന് ജൂത ജനത സമഗ്രനാശത്തിന്റെ വക്കിലെത്തി.
യേശുവിന്റെ വധം എന്ന ക്രിമിനല്‍ കുറ്റത്തിന് ജൂതരാണുത്തരവാദികള്‍ എന്ന വാദമാണ് ക്രൈസ്തവ ചരിത്രത്തിലുടനീളം ഏറ്റവും ശക്തമായി ഉയര്‍ത്തപ്പെട്ട ജൂതരുടെ കുറ്റം.


(9) "ഈ ദുരന്തം നിങ്ങള്‍ക്ക് ന്യായപൂര്‍വം വിധിക്കപ്പെട്ടതാണ്. ഏറ്റവും നീതിമാനായ ഒരുവനെ നിങ്ങള്‍ വധിച്ചതാണ് നിങ്ങളുടെ കുറ്റം''- വിശുദ്ധ ജസ്റിന്‍ മേയര്‍ (103-165) കുറിച്ചു.

(10)യാഥാസ്ഥിതിക ക്രിസ്തുമതം 'വിശുദ്ധ അഗസ്റി'ന്റെ (354-430) കാലം മുതലെങ്കിലും ക്രൈസ്തവ സഭയാണ് പുതിയ ഇസ്രയേല്‍ എന്ന വാദത്തിലായിരുന്നു. ഈ ചിന്താഗതിയാണ് യേശുവിന്റെ പേരില്‍ ആന്റിസെമിറ്റിസത്തിലേക്കും കുരിശുയുദ്ധത്തിന്റെ ഭീകരതയിലേക്കും ഇന്‍ക്വിസിഷനിലേക്കും നയിച്ചതെന്ന് ക്രൈസ്തവ സയണിസ്റ് ഹാള്‍ ലാന്റ്സേ വാദിക്കുന്നു.

(11)'വിശുദ്ധ അഗസ്റിന്‍' ജൂതരെ സോദരനെ കൊന്ന കായേനോട് ഉപമിച്ചു. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ നഗരം' എന്ന രചനക്ക് ശേഷമാണ് ക്രൈസ്തവ മുഖ്യധാരയുടെ ഭാഗമായി സഹസ്രാബ്ദത്തോളം വാണരുളിയ 'പകരമാക്കപ്പെട്ട ദൈവശാസ്ത്രം' (റീപ്ളേസ്മെന്റ് തിയോളജി) ശക്തിപ്പെട്ടത്. മാര്‍ട്ടിന്‍ ലൂതര്‍ (1483-1546) അടക്കമുള്ള 16-ാം നൂറ്റാണ്ടിലെ ക്രൈസ്തവ മതനവോത്ഥാന നായകര്‍ ഈ വിശ്വാസത്തില്‍ അടിയുറച്ചവരായിരുന്നു. ക്രിസ്താബ്ദം 70-ല്‍ റോമന്‍ അധികാരികളില്‍നിന്ന് ജൂതര്‍ നേരിട്ട അതിക്രമങ്ങള്‍ യേശുവിനെ നിഷേധിച്ചതിന്റെ ഫലമായി അവര്‍ക്ക് അനുഭവിക്കേണ്ടി വന്നതാണെന്ന് (ലൂക്ക് 21:20-24) പൊതുവെ ക്രൈസ്തവലോകം കരുതുന്നു.
മൂന്നാം നൂറ്റാണ്ടിലെ സഭാപിതാക്കളായിരുന്ന ഹിപ്പോലിറ്റസും (170-235), ഓറിഗനും (185-253) ജൂതരുടെ കുറ്റവാളിത്തത്തെ സംബന്ധിച്ച സിദ്ധാന്തം കൂടുതല്‍ വിപുലപ്പെടുത്തി. 4-ാം നൂറ്റാണ്ടോടെ ക്രൈസ്തവ ചിന്തയില്‍ ജൂതവിരുദ്ധത ആധിപത്യം പുലര്‍ത്തി.


(12)'വിശുദ്ധ ക്രിസോസ്റം' (ക്രി. 344-407) ജൂതരെ ഏറ്റവും ശക്തമായ ഭാഷയില്‍ത്തന്നെയാണ് തള്ളിപ്പറഞ്ഞത്: 'ലോകത്തിലെ തന്നെ നാശകാരികളായ കീടങ്ങളാണവര്‍. തങ്ങളുടെ ദുഷ്ചെയ്തികള്‍ കാരണമായി വന്യമൃഗങ്ങളെക്കാള്‍ ഭയപ്പെടേണ്ടവരായി അവര്‍ മാറിയിരിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെത്തന്നെ അവര്‍ കൊന്നുകളയുന്നു.''

(13) ദൈവധ്വംസനമാണ് ജൂതരുടെവിധി ഇത്രമേല്‍ മോശപ്പെട്ടതാക്കിയതെന്ന് വിശുദ്ധ ക്രിസോസ്റം കൂട്ടിച്ചേര്‍ക്കുന്നു. 'ഈ കുറ്റത്തിന് അവര്‍ക്ക് പ്രായശ്ചിത്തമില്ല; ക്രിസ്തുവിന്റെ വധമാണ് അവരുടെ വ്യഥകളുടെയും മൂലകാരണം.

(14)പില്‍ക്കാലത്ത് നൂറ്റാണ്ടുകളോളം പ്രചാരത്തിലിരുന്ന ജൂത വെറുപ്പിന്റെ വേരുകള്‍ വിശുദ്ധ ക്രിസോസ്റത്തില്‍ നമുക്ക് ദര്‍ശിക്കാം. അദ്ദേഹം ജൂതരോട് മൊഴിഞ്ഞു: 'ദൈവം നിങ്ങളെ വെറുക്കുന്നു.'
മറ്റൊരു ചരിത്രകാരന്റെ വാക്കുകളില്‍ 'സാമാന്യജനങ്ങള്‍ നിലവിലുള്ള ക്രൈസ്തവ സങ്കല്പത്തില്‍ ആരൊക്കെ ജൂതവേട്ട നടത്തിയോ അവരിലൂടെ ദൈവക്രോധം പ്രകടമാക്കപ്പെടുകയായിരുന്നു.'

(15)വിശുദ്ധ ക്രിസോസ്റത്തിന്റെ സമകാലികനായിരുന്ന വിശുദ്ധ അഗസ്റിന്‍, ജൂതര്‍ ലോകത്തിന് സാക്ഷികളാണെന്ന മറ്റൊരു വീക്ഷണം മുന്നോട്ട് വെച്ചു. 'തിന്മയും ക്രൈസ്തവ സത്യവും ജൂതരെയും ക്രൈസ്തവരെയും വേര്‍തിരിച്ചുകാണിക്കുമെന്നതിനാല്‍ കായേനെപ്പോലെ ജൂതര്‍ ലോകത്തിന് തിന്മയുടെ മാതൃക സമര്‍പ്പിക്കുന്നു; അതുകൊണ്ട്തന്നെ അവരെ വധിക്കേണ്ടതില്ല.'

(16)വിശുദ്ധ അഗസ്റിന്‍ പക്ഷേ, ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്: 'നമുക്കിടയില്‍ അവര്‍ ജീവിച്ചോട്ടെ; പക്ഷേ, കഷ്ടപ്പാടനുഭവിച്ചുകൊണ്ടും നിരന്തരമായി നാണംകെടുത്തപ്പെട്ടും മാത്രമാകണം അത്.' ഈ വീക്ഷണം ജൂതപീഡനത്തിന് ആക്കംകൂട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
ഈ ദൈവശാസ്ത്രവീക്ഷണം നിയമത്തിന്റെ തലത്തിലേക്ക് കയറുക എന്നത് തികച്ചും സ്വാഭാവികവുമാണ്. 4-ാം നൂറ്റാണ്ടില്‍ ക്രിസ്തുമതം റോമ സാമ്രാജ്യത്വത്തിന്റെ ഔദ്യോഗിക മതമാക്കപ്പെട്ടതോടെ ജൂത സിനഗോഗുകള്‍ കനത്ത ആഘാതത്തിലായി.

(17)ജസ്റീനിയന്‍ ചക്രവര്‍ത്തി ഒന്നാമന് (483-565) കീഴില്‍ ജൂതമത പരിരക്ഷ എടുത്തുമാറ്റപ്പെടുകയും ജൂതര്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്തു.



(18)പിന്നീട് ഏഴാം നൂറ്റാണ്ടില്‍ ഹെരാക്ളിയസ് ചക്രവര്‍ത്തി (574-641) രാഷ്ട്രീയ കാരണങ്ങളാല്‍, രാജ്യത്ത് ഐക്യം നിലനിര്‍ത്താനെന്ന ന്യായം പറഞ്ഞ്, ജൂതരുടെ മേല്‍ ജ്ഞാനസ്നാനം അടിച്ചേല്‍പ്പിച്ചു.

(19) ഇത് പലയിടത്തും ആവര്‍ത്തിച്ചതിന്റെ ഫലമായി വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടായി.

REFERENCES:
6).- M. Basiler Schlink, Israel, My Chosen People, Kanaan Publications: Darmstadt, 1995, p.28
7).- Edward H. Flannery, The Anguish of the Jews: Twenty-Three Centuries of Anti-Semitism, Paulist Press: NewYork, 1985, p.34-35
8). ക്വുര്‍ആന്‍ ഇതിനെ നിഷേധിച്ചുകൊണ്ട് ജൂതരെ ഈ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് വിമുക്തമാക്കുന്നു. (4:157-158 കാണുക). മത്തായി 20:18-19, അപ്പോസ്തല പ്രവൃത്തി 4:26-28 എന്നിവ ഇതിലേക്ക് വെളിച്ചം വീശുന്നു.
9). Edward H.Flannery, Op. Cit, p.40
10).- Hal Lindsay, The Everlasting Hatred, Oracle House: Murreta, CA, 2002, p.6
11).- Edward H. Flannery, Op. Cit, p.46
12).- Edward H. Flannery, Op. Cit, p.50-51
13).- Edward H. Flannery, Op. Cit, p.51
14).- Molcolm Hay, The Roots of Anti-Semitism, Liberty Press: NewYork, 1981, p.27
15).- Edward H. Flannery, Op. Cit, p.52-53
16).- Edward H. Flannery, Op. Cit, p.47-48
17).- Edward H. Flannery, Op. Cit, p.68-69
18).- Edward H. Flannery, Op. Cit, p.70
19).- Eerdman's Handbook to the History of Christianity, Eerdman's: Grand Rapids, 1977, p.24-25

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...