ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം:
തൊള്ളായിരത്തി അറുപത് എഴുപത് ദശകങ്ങളില്‍ അമേരിക്കയിലും യൂറോപ്പിലും പടര്‍ന്ന് പിടിച്ച ഒന്നായിരുന്നു ഹിപ്പി പ്രസ്ഥാനം. മാനവികതാവാദികളും റാഷണലിസ്റ്റുകളുമായിരുന്നു ഇതിന് പിന്നില്‍. വീടും വീട്ടുകാരെയും വിട്ട്, ലഹരി പുകച്ചും കുത്തിവെച്ചും കുളിക്കാതെയും വസ്ത്രം മാറാതെയും കൌമാരക്കാരും യുവതീ യുവാക്കളും അടങ്ങുന്ന സംഘം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കും സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങളിലേക്കും ജിപ്സികളെപ്പോലെ അവര്‍ ആടിപ്പാടി യാത്രയായി. അതിരുകളില്ലാത്ത ലോകവും ജീവിതവും എന്നതായിരുന്നു അരാജവാദം കൈമുതലായ അവരുടെ മുദ്രാവാക്യം.
എല്ലാ മനുഷ്യനിര്‍മ്മിത ഇസങ്ങളെയും പോലെ ഹിപ്പിയിസവും വമ്പന്‍ പരാജയമായിരുന്നു. അവരോടൊപ്പം ചേര്‍ന്ന പെണ്‍കുട്ടികളും കൌമാരക്കാരായ ആണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരായി. കൈയിലെ പണം തീര്‍ന്നപ്പോള്‍ ഒരു ഡോസ് 'മരുന്നിന്' വേണ്ടി ചിലര്‍ ശരീരം വിറ്റു. ചിലര്‍ വിശപ്പടക്കാന്‍ വേണ്ടിയും. ചിലര്‍ മോഷണത്തിലേക്കും പിടിച്ചു പറിയിലേക്കും തിരിഞ്ഞു. ഇക്കൂട്ടര്‍ സമൂഹത്തിന് ശല്യമായി മാറിയപ്പോള്‍ ഗവണ്‍മ്മെന്‍റുകള്‍ ഇടപെട്ടു, പോലീസ് നടപടികളിലൂടെയും കൌണ്‍സിലിംഗുകളിലൂടെയും ഇവരെ താന്താങ്ങളുടെ വീടുകളിലെത്തിക്കാനുള്ള നടപടി തുടങ്ങി. അങ്ങനെപ്പതുക്കെപ്പതുക്കെ ഹിപ്പിയിസം സമൂഹത്തില്‍ നിന്നും അപ്രത്യക്ഷമായി.
പക്ഷേ യഥാര്‍ത്ഥ ദുരന്തം വന്നത് പിന്നീടാണ്. തിരികെയെത്തിയ പെണ്‍കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഗര്‍ഭിണികളായിരുന്നു! ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും മയക്കു മരുന്നിനടിമകളും! അപ്പനാരെന്ന് അമ്മയ്ക്ക് പോലും അറിയാത്ത ഒരു തലമുറയാണ് ഹിപ്പിയിസത്തിന് പ്രചാരമുണ്ടായ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായത്. ഇത് അവിടങ്ങളിലെ സാമൂഹ്യജീവിതത്തിന്‍റെ താളം തെറ്റിച്ചു കളഞ്ഞു. ഇങ്ങനെയുണ്ടായ കുട്ടികള്‍ക്കുള്ള അക്രമണ വാസന മറ്റുകുട്ടികളേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയായിരുന്നു! കൌമാരക്കുറ്റവാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായി, കൌമാരക്കാരിലെ അബോര്‍ഷന്‍റെ കാര്യത്തിലും ഇരട്ടിക്കുമേലെ വര്‍ദ്ധനവുണ്ടായി. ലഹരിയുപയോഗത്തിന്‍റെ കാര്യത്തിലും തഥൈവ! ചുരുക്കത്തില്‍, ശുദ്ധമാനവികതാവാദത്തോടെ തുടങ്ങിയ ഹിപ്പിയിസം പരാജയമായിരുന്നെന്ന് മാത്രമല്ല, സമൂഹത്തെ എല്ലാവിധത്തിലും പുറകോട്ടടിച്ചു കളഞ്ഞു!!
ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഉണ്ട്, ചരിത്രവും സാമൂഹ്യശാസ്ത്രവും ചേര്‍ത്ത് പഠിച്ചാല്‍ മനസ്സിലാവും.