Showing posts with label pardda. Show all posts
Showing posts with label pardda. Show all posts

Wednesday, July 5, 2017

മുസ്ലിംഗളുടെ വോട്ട് മാർകിസ്റ്റിന് വേണ്ടാത്രെ. പിന്നെയും വോട്ട് ചെയ്യുന്ന ഉളുപ്പില്ലാത്ത കേരള മുസ്ലിംഗൾ

പര്‍ദധാരികളെ സപ്പോർട്ട് ചെയ്യുന്നവരുടെയും ധരിക്കുന്നവരുടേയും വോട്ട് മാർകിസ്റ്റിന് വേണ്ടാത്രെ. പിന്നെയും വോട്ട് ചെയ്യുന്ന ഉളുപ്പില്ലാത്ത കേരള മുസ്ലിംഗൾ
Naser Kunnum Purathu


നമ്മൾ കൊയ്യും പർദ്ദകളെല്ലാം ആരുടേതാകും പൈങ്കിളിയേ..?
________________________________________
തന്റെ മകളുടെ വിപ്ലവ ഫോട്ടോ എന്ന് പറഞ്ഞു "സഖാവായ" ഒരാൾ തന്റെ മകളുടെ ബുർഖ ധരിച്ച ഫോട്ടോ ഫെയ്സ്ബുക്കിൽ ഇട്ടു സ്വത്വവാദ പ്രഭാഷണം നടത്തുന്ന രസകരമായ ഒരു പോസ്റ്റ് കണ്ടു. പലപ്പോഴും ഇത്തരം ഒന്നാം തരം ന്യൂനപക്ഷ മത സ്വത്വവാദികൾ ഇയ്യിടെയായി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അടിഞ്ഞു കൂടുന്നത് വെറുമൊരു യാദൃശ്ചികതയല്ല എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് താല്പര്യം.
ഒന്നാമത് മതപരമായി പോലും മുസ്ലിങ്ങൾക്ക് മുഖം മറയ്ക്കേണ്ട കാര്യമില്ല. തനി സലഫി ഇസ്‌ലാം ആണ് മുഖം മറയ്ക്കുന്ന നിഖാബിനെ മുസ്ലിം സ്ത്രീയുടെ മുഖത്തെ സമൂഹത്തിൽ നിന്നും മറച്ചു കളഞ്ഞത്. മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം നിരാകരണം ഛെയ്യുന്ന ബുർഖ അവളെ ''അവളല്ലാതാക്കുന്നു''.
അടിമ ചങ്ങല കഴുത്തിൽ അണിഞ്ഞ ശേഷം അടിമ ചങ്ങല അണിയാൻ ഉള്ള വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഓർത്തോഡോക്സ് അറ്റയർ വാരി പുല്കുന്ന ഈ അവകാശ പ്രഖ്യാപനം എത്രത്തോളം വേറിട്ട് കാണാൻ കഴിയും ?
മുസ്ലിം ലീഗിൽ പോട്ടെ, SDPI യിൽ പോലും മുഖം മറച്ച "സ്വാതന്ത്ര്യ വാദികൾ" ഇല്ല എന്നിരിക്കേ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഇവർ എത്തിപെടുന്ന വഴി ദുരൂഹമാണോ?
ഒരു ടിപ്പിക്കൽ സംഘ് അറ്റയർ അണിഞ്ഞ ഒരു 'ഹിന്ദു യുവതിയെ' ഈ രീതിയിൽ ആണോ സ്വീകരിക്കപ്പെടുക?
പൂണൂൽ പൊട്ടിചെറിഞ്ഞും, തല മറക്കാത്ത മുസ്ലിം യുവതികളെ നാടക രംഗത്ത് ഇറക്കിയും ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജന മനസുകളിൽ സ്ഥാനം പിടിച്ചത്. അല്ലാതെ മുസ്ലിയാരുടെ വട്ട തൊപ്പി വച്ചിട്ടല്ല.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ മത നിരാകരണ പ്രസ്ഥാനമോ യുക്തിവാദി പ്രസ്ഥാനമോ ആവണം എന്നല്ല, എന്നാൽ കടുത്ത സ്വത്ത്വാ പ്രഖ്യാപനവും സലഫി ആടയാഭരണവും പാർട്ടിയുടെ മേൽ പ്രതിഷ്ഠിക്കുന്നവർ ലക്‌ഷ്യമിടുന്നത് എന്റെ മതം എന്റെ മതം പിന്നെ മതത്തിനൊത്ത പാർട്ടി എന്നാണു.
SFI യുടെ ഏരിയാ കമ്മറ്റിയിൽ ബുർഖ കൊണ്ട് മൂടി പൊതിഞ്ഞു ഇരിക്കുന്നവർ നമ്മുടെ പൊതു സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണ്?
കുറിപ്പ് : പർദ്ദ അല്ലെങ്കിൽ ബിക്കിനി എന്ന ബൈനറി ഇറക്കി വിഷമിപ്പിക്കരുത്.
.

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...