Thalhath M Aboo with Ali Mavilayi and 3 others
ആര്‍ട്ടി
മുസ്ലിം വിംഗ് സംവാദം നടക്കാനിരിക്കെ, നമ്മുടെ ഗ്രൂപ്പിലെ ഇത്തരം
സംജ്ഞകള്‍ അറിയാത്തവര്‍ക്കുമായി, സാധാരണ ഹദീസുകള്‍ ഉദ്ധരിക്കുമ്പോള്‍
ഉപയോഗിക്കാറുള്ള സാങ്കേതിക പ്രയോഗങ്ങളെ നമുക്ക് പരിചയപ്പെടാം.
(സംവാദത്തിന്റെ ചൂടന്‍ ചര്‍ച്ചകള്‍ക്കിടയില്‍ ചിലപ്പോള്‍
നമ്മുക്കുപകാരപ്പെടും ) smile emoticon
സാധാരണ ഹദീസുകള്‍ക്ക് രണ്ടു ഭാഗങ്ങള്‍ ഉണ്ടാവും
ഒന്ന്, നിവേദക ശ്രേണി (സനദ്)
രണ്ടു , നിവേദിത വചനങ്ങള്‍ (മത്ന്)
ഇവയുമായി ബന്ധപ്പെട്ട്, ഹദീസിന്റെ സ്വീകാര്യതക്കും നിരാകരണത്തിനും വേണ്ടിയുള്ള നിയമങ്ങളും തത്വങ്ങളുമാണ് ഈ സാങ്കേതിക പ്രയോഗങ്ങള്‍.
നിവേദകരുടെ എണ്ണത്തെ ആധാരമാക്കി ഹദീസിനെ
മുത്തവാതിര്‍ , അഹാദ് എന്നിങ്ങനെ രണ്ടായി തരാം തിരിചിട്ടുമുണ്ട്.
സത്യവിരുദ്ധമാകാന്‍ നിര്‍വാഹമില്ലാത്ത വിധം അനേകം ആളുകള്‍ ഉദ്ധരിച്ച ഹദീസിനെയാണ് മുത്തവാതിര്‍ എന്ന് പറയുക. ഇതിനു സനദിന്റെ ഓരോ പടവിലും ഈ വിധം നിവേദകരുടെ ആധിക്യം ഉണ്ടാവണമെന്ന് വ്യവസ്ഥയുണ്ട്. നിവേദകര്‍ ഉദ്ധരിക്കുന്നത് തങ്ങള്‍ നേരിട്ട് കേട്ടതോ കണ്ടതോ ആവണമെന്നും, ഹദീസ് മുതവാതിര്‍ ആകുന്നതിനുള്ള ഉപാധിയാണ് . ഇതിലേതെങ്കിലും ഉപാധികളുടെ അഭാവം ഹദീസിനെ മുതവാതിര്‍ അല്ലാതാക്കും. മുതവാതിര്‍ അല്ലാത്ത ഹദീസുകളൊക്കെ അഹാദ് (ഖബരുല്‍ അഹാദ് ) എന്ന സംജ്ഞയില്‍ ഉള്‍പ്പെടുന്നു.
ഇനി മുതവാതിരില്‍ തന്നെ വാചികം (മുതവതിരുല്‍ ലഫ്ളീ) , ആശയപരം(മുതവതിരുല്‍ മഅനവീ) എന്നിങ്ങനെ രണ്ടു തരമുണ്ട്.
വാക്യവും ഉള്ളടക്കവും ഒരുപോലെ മുതവാതിര്‍ ആയി വന്നിട്ടുള്ളതാണ് മുതവതിരുല്‍ ലഫ്ളീ (വാചികമായ മുതവാതിര്‍).
വാക്യങ്ങളില്‍ മാറ്റങ്ങളുളളതോടൊപ്പം ആശയപരമായി മുതവാതിറായ ഹദീസ് ആണ് മുതവാതിറുല്‍ മഅനവീ.
നിവേദകരുടെ എണ്ണത്തെ ആസ്പദമാക്കി ഖബരുല്‍ അഹാദിനെ മശ്ഹൂര്‍, അസീസ്, ഗരീബ് എന്നീ മൂന്നു ഇനങ്ങളായി വിഭജിച്ചിട്ടുണ്ട്.
നിവേദകശ്രേണിയില്‍ ഓരോ സ്റ്റെപ്പിലും മൂന്നോ അതില്‍ കൂടുതലോ നിവേദകരുള്ള ഹദീസാണ് മശ്ഹൂര്‍. ഇതിനു മുസ്തഫീദ് എന്നും പേരുണ്ട്.
നിവേദകശ്രേണിയിലെ പടവുകളില്‍ ഓരോന്നിലും രണ്ടില്‍ കുറയാത്ത നിവേദകരുള്ള ഹദീസിനെയാണ് അസീസ് എന്ന് പറയുന്നത്
നിവേദകപരമ്പരയില്‍ ഒരാള്‍ മാത്രം നിവേദനം ചെയ്യുന്ന ഒരു പടവെങ്കിലുമുണ്ടെങ്കില്‍ അതിനെ ഗരീബ് എന്നും പറയും
വാസ്തവ വിരുദ്ധമാകാന്‍ സാധ്യതയില്ലാത്തതാണ് മുതവാതിര്‍ എന്ന് അതിന്റെ നിര്‍വചനത്തില്‍ നിന്ന് വ്യക്തമാണല്ലോ. അതിനാല്‍ മുതവാതിറായ ഹദീസിന്റെ കാര്യത്തില്‍ തര്‍ക്കമില്ലന്നു മാത്രമല്ല, അതിന്റെ ഉള്ളടക്കം ഖണ്ഡിതമായി ബോധ്യപ്പെടുന്നതുമാണ്.
എന്നാല്‍ ഖബറുല്‍ ആഹാദിന്റെ കാര്യം ഇങ്ങനെയല്ല. അതില്‍ സ്വീകാര്യവും നിരാകൃത ഹദീസുകളും ഉണ്ടായിരിക്കും. ഈ രണ്ട് വിഭാഗത്തിലും (സ്വീകാര്യം – നിരാകൃതം) ഒന്നിലധികം ഇനങ്ങലുണ്ട്.
സ്വീകാര്യമായ ഹദീസുകളെ സ്വഹീഹ് , ഹസന്‍ എന്നീ രണ്ടിനങ്ങളായി തിരിച്ചിട്ടുണ്ട്.
സ്വഹീഹ് : വിശ്വസ്തരും ധര്മ്മനിഷ്ടരും ഹദീസിന്റെ കൈകാര്യനിര്‍വഹണത്തില്‍ കൃത്യനിഷ്ഠയുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ വന്നിട്ടുള്ളതും മറ്റു നിവേദനങ്ങളോട് വിയോജിക്കാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസാണ് സാങ്കേതികമായി സ്വഹീഹ് (ഒരു ഹദീസ് സ്വഹീഹാവാന്‍ ക്രൈടീരിയകള്‍ വേറെയുണ്ട്. ആവശ്യമെങ്കില്‍ കമന്റില്‍ വിശദീകരിക്കാം )
ഹസന്‍: ഭാഷയില്‍ ഉത്തമം, ഉത്കൃഷ്ടം, മനോഹരം, എന്നൊക്കെയാണ് ഹസന്‍റെ അര്‍ത്ഥം.
വിശ്വസ്തരും ധര്‍മ്മനിഷ്ഠരും, എന്നാല്‍ കൃത്യനിഷ്ഠയില്‍ വേരിയേഷന്‍സ് സംഭവിചിട്ടുള്ളവരുമായ നിവേദകരുടെ ഇടമുറിയാത്ത ശ്രേണിയിലൂടെ വന്നിട്ടുള്ളതും മറ്റു നിവേദനങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും ന്യൂനതകളില്‍ നിന്ന് മുക്തവുമായ ഹദീസ് എന്നാണു ഹസന്റെ സാങ്കേതിക വിവക്ഷ
( ഹദീസ് ഹസന്‍ ആവാന്‍ ചില ഉപാധികള്‍ ഉണ്ട് ആവശ്യമെങ്കില്‍ കമന്റില്‍ വിശദീകരിക്കാം).
തിരസ്കൃത ഹദീസുകള്‍ : നിവേദനത്തിന്റെ വിശ്വാസ്യത സംശയാസ്പദമായിട്ടുള്ള ഹദീസുകളാണിവ. ഹദീസ് സ്വീകരിക്കാന്‍ വേണ്ട നിബന്ധനകളില്‍ ഒന്നോ അതില്‍ കൂടുതലോ നഷ്ട്ടമാവുമ്പോഴാണ് ഹദീസിനെ ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക.
തിരസ്കൃതമാവുന്നതിന്റെ കാരണങ്ങള്‍ നിരവധിയാനെങ്കിലും, പൊതുവേ രണ്ടു കാരണങ്ങളില്‍ സംഗ്രഹിക്കാം
ഒന്ന് സനദിലെ ഒന്നോ അതിലധികമോ കണ്ണി നഷ്ടമാകുക
രണ്ടു നിവേദകന്റെ അയോഗ്യത.
ഇങ്ങനെ യോഗ്യമാവുന്ന പലപേരുകളിലും അറിയപ്പെടുന്നു.എന്നാല്‍ സാമാന്യമായി ളയീഫ് (ദുര്‍ബല) ഹദീസ് എന്നാണ് പറയപ്പെടുന്നത്.
ഇതില്‍ ഒന്നാമത്തെ വിഭാഗത്തില്‍ മുഅല്ലഖ്, മുര്സല്‍, മുഅദല്‍, മുന്ഖത്ത്വിഅ എന്നിങ്ങനെ നാലിനമായി തിരിച്ചിട്ടുണ്ട്. (ആവശ്യാനുസരണം ഡീറ്റയില്‍സ് കമന്റില്‍ )
രണ്ടാമത്തെ വിഭാഗത്തില്‍
മൌളൂഅ, മതരൂക് , മുന്‍കര്‍, മുദ്റജ്, മുഅല്ലല്‍, മഖ്ലൂബ്, മുദ്ത്വരിബ്, മുസ്ഹഫ് ,ശാദ് എന്നിങ്ങനെയുമുണ്ട് .
നിവേദക ശ്രേണി വഴി ഉദ്ധരിക്കുന്ന വചനം / വസ്തുത ആരുമായി ബന്ധപ്പെടുന്നു എന്നതിനെ ആധാരമാക്കി ഹദീസുകളെ വീണ്ടും നാല് വിഭാഗങ്ങളാക്കി തിരിക്കാം
ഒന്ന്) ഹദീസുല്‍ ഖുദ്സീ : അല്ലാഹുവിന്റെ പ്രസ്താവനയായി നബി (സ്വ)യില്‍ നിന്ന് നമുക്ക് ഉദ്ധരിച്ചുകിട്ടിയ വചനം എന്ന് സാങ്കേതിക വിവക്ഷ. എന്നാല്‍ ഖുദ്സീ ഹദീസുകള്‍ ഖുര്‍ആന്‍ വാക്യങ്ങള്‍ക്ക് സമാനമല്ല.
കാരണം 1) ഖുര്‍ആന്‍ പദങ്ങളും ആശയങ്ങളും പൂര്‍ണ്ണമായും അല്ലാഹുവിന്റെതാണ്. ഖുദ്സീ ഹദീസിന്റെതാവട്ടെ ആശയം മാത്രമാണ് ആല്ലാഹുവിങ്കല്‍ നിന്നുള്ളത്. പദങ്ങളും വാക്കുകളും നബി(സ്വ)യുടെതാണ്.
2) ഖുര്‍ആന്‍ പാരായണം ഒരാരാധനയാണ്. ഖുദ്സീ ഹദീസുകളുടെ പാരായണം ആരാധനയാകുന്നില്ല.
3) ഖുര്‍ആനന്‍റെ ഓരോ വാക്യവും മുതവാതിര്‍ ആകണമെന്ന് നിബന്ധനയുണ്ട്. പക്ഷെ ഹദീസിനു അങ്ങനെയില്ല
രണ്ടു ) മര്ഫൂഅ : ഉന്നതി നല്‍കപ്പെട്ടത് എന്നതാണ് ഇതിന്‍റെ വാക്ക് അര്‍ഥം നബി(സ്വ)യുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ട വാക്ക്, പ്രവര്‍ത്തി, അംഗീകാരം, ഗുണവര്‍ണ്ണന എന്നിവക്കാണ് സാങ്കേതികമായി മര്ഫൂഅ എന്ന് പറയുക.
മൂന്നു ) മൌഖൂഫ് : നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണു ഇതിന്റെ ഭാഷാര്‍ത്ഥം. സ്വഹാബിയുടെതായി ഉദ്ധരിക്കുന്ന പ്രസ്താവനയോ പ്രവര്‍ത്തിയോ അംഗീകാരമോ ആണ് സാങ്കേതിക വിവക്ഷ
നാല് ) മഖ്ത്വൂഅ : ഭാഷയില്‍ ഛെദിക്കപ്പെട്ടത് എന്ന് അര്‍ത്ഥമുള്ള പദമാണ് മഖ്ത്വൂഅ. താബിഇയുടെയോ മറ്റോ നാമത്തിനു ശേഷം നിവേദക പരമ്പര ഛെദിക്കപ്പെട്ടു പോയതിനാലാണ് ഈ പേര്. സാങ്കേതികമായി താബിഇയില്‍ നിന്നോ അവര്‍ക്ക് താഴെയുള്ളവരില്‍ നിന്നോ ഉദ്ദരിക്കപ്പെടുന്ന വാക്കോ പ്രവര്‍ത്തിയോ ആണ് മഖ്ത്വൂഅ.
ഇനി സ്വീകാര്യമെന്നോ അസ്വീകാര്യമെന്നോ ഭേദമില്ലാതെ ഹദീസുമായി ബന്ധപ്പെട്ട മറ്റു സംജ്ഞകള്‍ ഒന്നോടിച്ചു നോക്കാം
മുസ്നദ്: ചേര്‍ത്ത് പറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നൊക്കെയാണ് ഇതിന്റെ ഭാഷാര്‍ത്ഥം. ഇട മുറിയാത്ത കണ്ണികളിലൂടെ നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണു സാങ്കേതിക നിര്‍വചനം.
മുത്ത്വസില്‍ : ഇടവിടാതെ ചേര്‍ന്ന് വന്നത് , അവിച്ഛിന്നം എന്ന് വാക്കര്‍ത്ഥം
സാങ്കേതിക ഭാഷയില്‍, ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്നോ സ്വഹാബിയില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്ന് പറയാം.
സിയദാതുസ്സിഖാത്ത് : പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ത്ഥം. നിവേദകന്‍മാരില്‍ ഒരാള്‍ മറ്റുള്ളവര്‍ ഉദ്ധരിച്ചതിനേക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് വിവക്ഷ
ഇഅതിബാര്‍, മുതാബിഅ, ശാഹിദ് : നിരീക്ഷിക്കുക പരിചിന്തനം ചെയ്യുക എന്നൊക്കെ അര്‍ത്ഥമുള്ള പദമാണ് ഇഅതിബാര്‍. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിചിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി അതിന്റെ നിവേദക പരമ്പരകള്‍ പരിശോധിക്കുക എന്നാണു ഇഅതിബാര്‍ എന്നതിന്റെ സാങ്കേതിക വിവക്ഷ.
മുതാബിഅ എന്നാ പദത്തിന് അനുഗാമി എന്നാണ് അര്‍ഥം. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരാര്‍ത്ഥത്തിലോ, അര്‍ത്ഥത്തില്‍ മാത്രമായോ യോജിക്കുന്ന വിധം ഒരേ സ്വഹാബിയില്‍ നിന്ന് മറ്റു നിവേദകര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് സാങ്കേതിക വിവക്ഷയില്‍ മുതാബിഅ.
ഭാഷയില്‍ സാക്ഷി എന്നര്‍ത്ഥമുള്ള ശാഹിദ് എന്ന സംജ്ഞയുടെ വിവക്ഷ , ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരാര്‍ത്ഥത്തിലോ അര്‍ത്ഥത്തില്‍ മാത്രമോ യോജിക്കുന്ന വിധം അതെ സ്വഹാബിയില്‍ നിന്നല്ലാതെ മറ്റു നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നാണു.
മുഅന്‍അന്‍ : ഇന്നയാള്‍ ഇന്നയാളില്‍ നിന്ന് എന്ന നിവേദക ശ്രേണിയോട് കൂടിയ ഹദീസിനാണ് മുഅന്‍അന്‍ എന്ന് പറയുന്നത്.
മുഅന്നന്‍ : ഇന്നയാള്‍ പറഞ്ഞു എന്ന് ഇന്നയാള്‍ എന്നോട് പറഞ്ഞു എന്നിങ്ങനെ ഉദ്ധരിക്കുന്ന ഹദീസാണ് മുഅന്നന്‍
ബാക്കി സംശയങ്ങള്‍ നമുക്ക് കമന്റുകളില്‍ ചര്‍ച്ച ചെയ്യാം ഇന്ശാ അല്ലാഹ് . (അറബി വാക്കുകള്‍ മലയാളത്തില്‍ എഴുതുമ്പോഴുള്ള പരിമിതികള്‍ ഇതില്‍ കാണും. അല്ലാതെയുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ ഉണര്‍ത്തുമെന്നു പ്രതീക്ഷിക്കുന്നു.)