Tuesday, February 17, 2015

ജ്യൊർദനൊ ബ്രൂണോ

holding opinions contrary to the Catholic faith and speaking against it and its ministers;
holding opinions contrary to the Catholic faith about the Trinity, divinity of Christ, and Incarnation;
holding opinions contrary to the Catholic faith pertaining to Jesus as Christ;
holding opinions contrary to the Catholic faith regarding the virginity of Mary, mother of Jesus;
holding opinions contrary to the Catholic faith about both Transubstantiation and Mass;
claiming the existence of a plurality of worlds and their eternity;
believing in metempsychosis and in the transmigration of the human soul into brutes;
dealing in magics and divination.
ജ്യൊർദനൊ ബ്രൂണോ , മഹാനായ ഈ ഇറ്റാലിയൻ ചിന്തകന് എതിരെ അന്നത്തെ സഭയും ഭരണ കൂടവും ചാർത്തിയ കുറ്റങ്ങൾ ആണിത് .ആയിരത്തി അറുന്നൂറു ഫെബ്രുവരി പതിനേഴിന് [ഇന്ന് ] മഹാനായ ഈ ശാസ്ത്ര കാരനും തത്വഞാനിയും ആയ സ്വതന്ത്ര ചിന്തകനെ ഏഴു വർഷത്തെ തടവും പീഡനവും നടത്തിയ ശേഷം ജീവനോടെ തീയ്യിൽ എറിഞ്ഞു . ഇതിലെ ഏറ്റവും വലിയ ക്രൂര ഫലിതം മാജിക് നടത്തി ഉപജീവനം കഴിക്കുന്ന മത വൈതാളിക പൌരോഹിത്യം അദ്ദേഹത്തിനു എതിരെ മാജിക് ആരോപിക്കുന്നു എന്നതാണ് . ഈ പ്രപഞ്ചത്തിലെ വസ്തുക്കൾ ഒരു വിരിപ്പിൽ പരത്തി വച്ചത് അല്ല എന്നും അതെല്ലാം ചലിക്കുന്ന ഗോളങ്ങൾ ആണെന്നും അതിനെല്ലാം കാര്യ കാരണ സഹിതം ഉള്ള തെളിവുകൾ നിരത്തുകയും ചെയ്ത ശാസ്ത്രകാരന് എതിരെ പരന്ന ഭൂമി ആകാശം തട്ടുകൾ എന്ന് പറഞ്ഞു വിഡ്ഢി വേഷം ആടിയ മതം ആരോപിക്കുന്നത് അദ്ദേഹം മാജിക്ക് കാരൻ എന്നാണ് . ........
Like ·
·

Monday, February 16, 2015

'ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല

'ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല . അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നത് സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ട് കുടുക്കിലാകുമ്പോഴാണ്.(യാക്കോബ 1:13,14) ' എന്ന പുതിയ നിയമത്തിലെ തന്നെ പ്രസ്താവനയും 'അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പ്പത് ദിവസം അവിടെ കഴിഞ്ഞു കൂടി.(ലൂക്കോസ് 4:1) എന്നതും ചേര്‍ത്ത് വായിച്ചാൽ യേശു ദൈവമല്ലെന്ന
പരമസത്യം മനുഷ്യന് മനസിലാക്കാം.
മറ്റൊരു സത്യമെന്തെന്നു വച്ചാൽ യേശു പിശാചിൻറ പരീക്ഷണത്തിലകപെട്ടപ്പോൾ (ബൈബിള്‍ ലൂ 4:7) പറയുന്നത് ശ്രദ്ധിക്കു:നിൻറെ കർത്താവായ ദൈവത്തെ മാത്രമെ നമസ്കരിക്കാവു... (ലൂ:4/8)
ഇവിടെ യേശു 'എന്നെ' നമസ്കരിക്കു എന്ന് പിശാചിനോട് പറയുന്നില്ല. കർത്താവിനെ നമസ്കരിക്കാനാണ് അദ്ധേഹം പറയുന്നത്. യേശുവാണ് കർത്താവെങ്കിൽ യേശു കർത്താവായ തന്നെ വണങ്ങാൻ പറയുമായിരുന്നു.
അതിനാലാണ് ദൈവ ദാസനായ യേശു പറഞ്ഞത്→ എന്നെ കർത്താവെ ...കർത്താവെ... എന്ന് വിളിക്കുന്നവൻ ഏവനുമല്ല. എന്നെ(യേശു) അയച്ചവനെ കർത്തവായി അറിയുന്നവനാണ് സ്വർഗ്ഗ രാജ്യ പ്രവേശം. , അന്നേരം ഒരു കൂട്ടം(യേശുവിനെ കർത്താവെ...കർത്താവെ...എന്ന് വിളിച്ചവർ) വന്ന് ചോദിക്കും നിൻറെ നാമത്തിൽ ഞങ്ങള്‍ ഭൂതങ്ങളെ പുറത്താക്കി ... മറ്റനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു... ഞങ്ങള്‍....
യേശു അതിന് മറുപടി നല്‍കും' മാറി പോവുക നിങ്ങളെ ഞാന്‍ അറിയുന്നില്ല....' (മത്തായി 7:21-23)
യേശു വ്യക്തമാക്കുകയാണ് കർത്താവ് താനല്ലെന്നും തന്നെ അയച്ചവനാണെന്നും.
അയച്ചവനെ കുറിച്ചും യേശു വ്യക്തമാക്കിയിട്ടുണ്ട്.
→ "യിസ്രയീല്ല്യരെ, കേൾക്ക; *നമ്മുടെ* ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്". (മാർക്കോസ് 12:29)
നമ്മുടെ എന്നാണ് യേശു പഠിപ്പിച്ചത്. നിങ്ങളുടെ എന്നല്ല.
ദൈവത്തിനു മുന്നിൽ നമ്മെ പോലെ ദൈവാശ്രയത്തിനായി മർയ്യമെന്ന മനുഷ്യ സ്ത്രീയുടെ ബഹുമാന്യ മനുഷ്യ പുത്രൻ നമ്മിലൊരുവനായി നിൽക്കുന്നു. ദൈവമോ നമ്മിലൊരുവനല്ല...
നമുക്കിടയിലല്ല ഈശ്വരൻ മറിച്ച് സ്രഷ്ടാവിൻറെ മുന്നിലാണ് നാമോരോരുത്തരുമുളളത്.
Unlike ·
·

Sunday, February 8, 2015

ബൈബിള്‍ വൈരുദ്ധ്യങ്ങളുടെ കലവറ

 ഒരു യക്തി വാദിയുടെ കമന്റുകള്‍ കോപി ചെയ്തത്
/****************************************************************/

യേശു മോശെയുടെ കല്‍പ്പന ലംഘിച്ചു എന്ന് പറഞ്ഞത് മനസ്സിലായില്ല! മോശെയുടെ ഏത് കല്‍പ്പനയാണ് യേശു ലംഘിച്ചതെന്ന് പറയാമോ? "

അതായത് മത്തായി 5:17 ഇൽ യേശു പറഞ്ഞതായി പറയുന്നത് "ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു."
18-സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

അതായത് ന്യായ പ്രമാണത്തിൽ നിന്ന് വള്ളി പുള്ളി തെറ്റുകയില്ല എന്നും അതൊന്നും നീക്കുവാനോ പ്രവാചകരെ നിഷേധിക്കാനോ അല്ല ഞാൻ വന്നത് എന്നും അത് പൂര്ത്തിയാക്കാൻ (നിവർത്തിപ്പാൻ) ആണ് വന്നതെന്നും ആണ് യേശു പറയുന്നത്!! എന്നിട്ട് മൊത്തം പൊളിച്ചു അടുക്കുന്നതാണ് പിന്നീട് കാണുന്നത്....!!!

ഇക്കാര്യം ക്രിസ്ത്യൻ സുവിശേഷത്തിൽ തന്നെ എഴുതിവെച്ചതു നോക്കുക-

യോഹ-19:7-യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.

അതായത് സ്വയം ദൈവ പുത്രൻ ആക്കിയത് യഹൂദരുടെ ന്യായ പ്രമാണത്തിന് വിരുദ്ധം ആയതു കൊണ്ട് ന്യായ പ്രമാണം അനുസരിച്ച് യേശു മരിക്കേണ്ടതാണ്‌ എന്ന് യഹൂദർ പറയുന്നു എന്നാണു സുവിശേഷത്തിൽ തന്നെ എഴുതി വെച്ചിരിക്കുന്നത്!!

പിന്നീട് "ന്യായപ്രമാണം" മൊത്തം പൊളിച്ചടക്കി കുഴിച്ചു മൂടുന്ന യേശു വിനെയാണ് നമ്മൾ കാണുന്നത്.



 അപ്പോസ്തല പ്രവർത്തികൾ 5:1
യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
ഗലാത്യർ 5:6

ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
:6:12-ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബ്ബന്ധിക്കുന്നു.
6:15-പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.

1 കൊരിന്ത്യർ 7:19-പരിച്ഛേദന ഒന്നുമില്ല, അഗ്രചർമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.

ദാ ആഗ്ര ചരമ ചെദനം നിര്ബന്ധം ആക്കിയിരുന്നതിനു തെളിവ്...!!

ഉത്‌പത്തി- 17:9-ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
12-തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.
14-അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
പുറപ്പാട് -4:24-എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.
25-അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.

ഇതിനെ... ലങ്ഖനം എന്നാണു പറയുന്നത്...!!! പൂര്ത്തീകരണം എന്നല്ല...!! 

 5:18-സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.

ഇവിടെ യേശു സത്യം ചെയ്തു പറയുകയാണ്‌.ആകാശവും ഭൂമിയും പൊളിച്ചു അടുക്
കും വരെ ന്യായ പ്രമാണത്തിൽ നിന്ന് ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റം വരില്ല എന്നും ഞാൻ പൊളിച്ചു അടുക്കാൻ വന്നതല്ല നിവർത്തിപ്പാൻ വന്നതാണ്... എന്നിട്ട് എന്ത് ചെയ്തു എന്നുകൂടി നോക്കാം...!!!

"""" ലേവ്യ -11:7-പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
8-ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.
44-ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നേ അശുദ്ധമാക്കരുതു
46-ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു.
ആവർത്തനം- 14:8-പന്നി: അതു കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങൾക്കു അശുദ്ധം; ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു... """"

യഹോവ ന്യായ പ്രമാണത്തിൽ സംശയം ഇല്ലാതെ പറയുന്നത് ആണ് ഇത്...!!

ഇതിനെ യേശു ലങ്ഖിക്കുന്നത് നോക്കാം...!!!

"""" 41:7:18-അവൻ അവരോടു: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?

അതായത് "എന്റെ തന്തക്കോ ബോധമില്ല, അതുപോലെ നിങ്ങളും ബോധമില്ലാത്തവരാണോ ചങ്ങായിമാരെ, എന്തു പണ്ടാരം വേണോങ്കിലും തിന്നാം.അശുദ്ധിയൊന്നും ഇല്ല"
യഹോവ പറയുന്നു അശുദ്ധി ഉള്ള മൃഗങ്ങൾ ഉണ്ടെന്നു!! """"

  
അടുത്തത്‌...
യഹോവ മദ്യവിരുദ്ധ പ്രസ്താവനകൾ നടത്തുന്നു...!!!


**ലേവ്യർ -10:9-നീയും നിന്റെ പുത്രന്മാരും മരിച്ചു പോകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ കടക്കുമ്പോൾ വീഞ്ഞും മദ്യവും കുടിക്കരുതു. ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം
**സാദൃശ വാക്യങ്ങൾ -20:1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
**യെശയ്യ -28:7-എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
**ജോയൽ-1:5-മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായ്ക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ.
**ഹോശയ- 4:11-പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
**4:18-മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു. '''''''

യേശു അത് "പൂര്ത്തീകരിക്കാന് " ബാറ് തുടങ്ങുന്നു...!!!

**മാർക്ക്- 4:23-പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു;
**4:25-മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
**ജോണ്‍ -2:7-യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു.
**10-എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു
**5:23-മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക....

മദ്യ വിരുധപ്രവർത്തകനായ അച്ഛന്റെ ആഗ്രഹം " നിവര്ത്തിപ്പാൻ " മകൻ ബാറ് തുടങ്ങിയത് പോലെ ഉണ്ട്...!!

അടുത്ത """ പൂര്ത്തീകരണം """....

**ആവര്ത്തനം- 19:20-ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവർ കേട്ടു ഭയപ്പെടേണം
**19:21-നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ
**പുറപ്പാട്- 21:24-കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ;
**25-പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു

യേശു പറഞ്ഞത് എന്താ..!!

**5:38-കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
**5:39-ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.

ഇങ്ങനെ പറയാൻ നിന്നാൽ യേശുവിന്റെ 90% പ്രവൃത്തികളും... ടീച്ചിങ്ങ്സും... ന്യായ പ്രമാണങ്ങളുടെ ലങ്ഖനം ആണ്...!!!
 


മോശയുടെ കല്പനകൾ അല്ല... യഹോവയുടെ കല്പനകൾ...!!!

Tuesday, February 3, 2015

പരിണാമ സിദ്ധാന്തത്തെ ഇന്റലിജൻസ്‌ ഡിസൈൻകാരും സൃഷ്ടിവാദികളും ഒക്കെ വിമർശിക്കുമ്പോൾ

Zubaida Idrees shared her post.
ഒരു പരിണാമ വിശ്വാസിയുടെ മനോവ്യഥകള്‍!
Char Vakam
പരിണാമ സിദ്ധാന്തത്തെ ഇന്റലിജൻസ്‌ ഡിസൈൻകാരും സൃഷ്ടിവാദികളും ഒക്കെ വിമർശിക്കുമ്പോൾ അവർക്ക്‌ നേരെ കുതിച്ചുചാടുകയും പരിണാമ ബാഹ്യമായ ലോജിക്കൽ ഫാല്ലസികൾ കൊണ്ട്‌ ആക്രമിക്കുകയും ഒക്കെ ചെയ്യും എന്നല്ലാതെ പരിണാമവാദിക്ക് ഇക്കാര്യത്തിൽ എത്രമാത്രം പങ്കുണ്ട്‌ അല്ലെങ്കിൽ നമ്മുടെ തകരാറുകളെന്താണെന്ന്‌ വിമർശനാത്മകമായി വിശകലനം ചെയ്യാൻ അവർ ശ്രമിക്കാറില്ല. കഴിഞ്ഞ പത്ത്‌ നൂറ്റമ്പത്‌ കൊല്ലമായി പരിണാമം വിശദീകരിച്ചിട്ടും എതിരാളികൾക്ക്‌ അത്‌ പിടികിട്ടുന്നില്ലെങ്കിൽ എന്താവും പോരായ്മ എന്ന്‌ പരിശോധിക്കപ്പെടണ്ടെ.
അങ്ങനെയെങ്കിൽ ഇക്കാരണത്തിന്റെ കുന്തമുന ഡാർവിനോളം തന്നെ നീട്ടേണ്ടിവരും. അശ്രദ്ധമായ ഭാഷാപ്രയോഗങ്ങൾക്കും ഉദാഹരണങ്ങൾ സ്വീകരിക്കുന്നതിനും ഡാർവിൻ ഒരു മടിയും കാണിച്ചിട്ടില്ല.
നാറ്റ്വറൽ സെലക്ഷൻ എന്ന പേരു തന്നെ നോക്കൂ.
`നാച്വറൽ സെലെക്ഷൻ` അഥവാ പ്രകൃതി നിർധാരണം എന്ന പ്രയോഗം പ്രകൃതിയെ ജീവികളുടെ നിലനില്പിന്‌ ആവശ്യമായ യോജ്യമായതിനെ കണ്ടെത്തുന്നതിന്‌ സഹായിക്കുന്ന ഒരു അതിബൗദ്ധിക ശക്തിയായി കല്പന ചെയ്യാൻ പാകത്തിൽ മനസ്സ്‌ നേരത്തെ തന്നെ സജ്ജമാക്കപ്പെട്ടിട്ടുണ്ട്‌. ഈ കല്പ്പനകളെ പരിപോഷിപ്പിക്കാൻ ഇത്തരം സംജ്ഞകൾ കാരണമാകും . എല്ലാ തെരഞ്ഞെടുപ്പിനും നമുക്ക്‌ ഒരു ബുദ്ധിശക്തി ആവശ്യമാണ്‌. പ്രകൃതിയിലും ഇതു തന്നെ ആരോപിക്കുകയാണ്‌ നാം ചെയ്യുന്നത്‌. ഇത്‌ തെറ്റാണ്‌. സത്യതിൽ പ്രകൃതിയുടേത്‌ ഒരു തെരഞ്ഞെടുപ്പേ അല്ല. എന്നാൽ നാം പരിണാമത്തിന്‌ നൽകുന്ന പല ഉദാഹരണങ്ങളിലും ഒരു `അതി ബുദ്ധിയുടെ` സാന്നിദ്ധ്യത്തെ അറിയാതെ സന്നിവേശിപ്പിക്കാറുണ്ട്‌ ഇപ്പോഴും.
പ്രകൃതി നിർദ്ധാരണം എന്നത് ഒരു പ്രക്രിയയുടെ പേരാണ്‌. സുന്ദരി എന്ന് പേരുള്ളയാൾക്ക് സൗന്ദര്യവുമായുള്ള ബന്ധമേ ഈ പ്രക്രിയയും പേരും തമ്മിലും ഉള്ളൂ.
ഇതിനുദാഹരണം സാഹിത്യത്തിലെ സങ്കേതങ്ങളാണ്‌. മാജിക്കൽ റിയലിസം, കാല്പനികം, ആധുനികം, ഉത്തരാധുനികം, തുടങ്ങി നിരവധി സങ്കേതങ്ങളിലുള്ള രചനകൾ നമുക്ക് കാണാം. അക്കാര്യത്തിൽ പരിജ്ഞാനമുള്ളവർക്ക് ഈ രചനകളെ തിരിച്ചറിയാനും കഴിയും. എന്നാൽ, ആധുനികം എന്ന സങ്കേതത്തിലെത്തുമ്പോൾ എല്ലാവർക്കും അത് നവീനം ആണ്‌. ഏറ്റവും പുതിയത് എന്നർത്ഥം. എങ്കിൽ ആധുനികമല്ലാത്ത രചന ഏതുണ്ട് എന്നാവും ചോദ്യം. എന്നാൽ, ആധുനിക സങ്കേതത്തിൽ രചനകൾ നടത്തുന്നതും പുതിയ കാലവും തമ്മിൽ വലിയ ബന്ധമില്ല. ഇതാവട്ടെ പോസ്റ്റ് മോഡേൺ കാലവും ആണ്‌. ഉത്തരാധുനികം ആവുമ്പോഴും നേരത്തെയുള്ള ചോദ്യങ്ങൾ പൊന്തിവരും.
നാറ്റ്വറൽ സെലക്ഷനെ വിശദീകരിക്കാൻ പിന്നീട് ആളുകൾ വളരെ കഷ്ടപ്പെട്ടു. (ഞാൻ അതിനെ മാറ്റി വിളിക്കുന്നു. നാറ്റ്വറൽ സെലക്ഷൻ= ഹെല്പിങ്ങ് പോസ്സിബിലിറ്റീസ് അഥവാ സഹായകരമായ സാധ്യതകൾ)
ചാൾസ്‌ ഡാർവിൻ തന്നെ നൽകുന്ന ഉദാഹരണങ്ങൾ ഫലത്തിൽ ഇന്റലിജെന്റ്സ്‌ ഡിസൈനിനെ സഹായിക്കുന്നവയാണെന്ന്‌ കാണാനാവും. “കർഷകർ അവരുടെ കൃഷിയിടത്തിൽ ഇടപെട്ട്‌ തങ്ങൾക്കാവശ്യമുള്ള തരത്തിൽ വിളകളേയും കാലികളേയും മാറ്റുന്നുവെങ്കിൽ അതിലുമെത്രയോ ശേഷിയുള്ള പ്രകൃതിക്ക്‌ ഇതെന്തുകൊണ്ട്‌ സാധ്യമാവില്ല” എന്ന തരത്തിലുള്ള ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്‌. (ജീവികളുടെ ഉദ്ഭവം) ഇന്റലിജെന്റ്സ്‌ ഡിസൈൻ എന്ന വാദം ഡാർവിനിൽ തന്നെ അറിയാതെ കടന്നു വരുന്നു എന്നതിന്‌ ഉദാഹരണമാണിത്‌.
പരിണാമത്തിന്‌ വാഹനങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ നൽകറുണ്ട്‌ പലരും. (ജബ്ബാർ മാഷൊക്കെ ഇങ്ങനെ ഉദാഹരണങ്ങൾ നല്കുന്നത് കണ്ടിട്ടുണ്ട്) പരിണാമത്തിന്‌ ഈ ഉദാഹരണം പ്രത്യക്ഷത്തിൽ കൊള്ളാമെങ്കിലും ഇതിന്റെ പോരായ്മ എന്നത്‌ വാഹനങ്ങളുടെ പരിണാമത്തിൽ മനുഷ്യന്റെ ബുദ്ധിയുടെ ഇടപെടൽ ഉണ്ട്‌ എന്നതാണ്‌. ഒരു സാധാരണക്കാരനെ ‘ഇന്റലിജെന്റ്സ്‌ ഡിസൈനിലേക്ക്‌’ നയിക്കുന്ന ഉദാഹരണമാണിത്‌. “അപ്പോൾ പ്രകൃതിനിർദ്ധാരണം കണ്ടെത്തിയ വഴിയാണ്‌ കാലിനിടയിൽ ഒരു സഞ്ചിയുണ്ടാക്കി വൃഷണങ്ങളെ അതിൽ സ്ഥാപിക്കുക എന്നത്‌.” (പരിണാമം ബ്ളോഗ്‌-സുശീല്കുമാർ) പോലുള്ള വിശദീകരണങ്ങൾ കാണുക.
ഇവിടെയും പ്രകൃതി ഒരു കത്രികയും പിടിച്ചു നില്ക്കുന്നു. ഈ ചർച്ചയിൽ ഇടപെട്ട്‌ ഇത്‌ ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.
ഇങ്ങനെ ചില അബദ്ധങ്ങൾ വരുത്തിവെച്ചിട്ട് പിന്നെ പരിണാമ വിരുദ്ധരുടെ നെഞ്ചത്ത് പൊങ്കാല ഇട്ടിട്ട് കാര്യമില്ല.
മനുഷ്യൻ കുരങ്ങിൽ നിന്നാണെന്ന വാദത്തിനും ഇതുപോലെ ഡാർവിനോളം പഴക്കമുണ്ട്. ദ ഡിസന്റ് ഓഫ് മേൻ ഇങ്ങനെ ഒരു നിരീക്ഷണം നടത്താൻ ആവശ്യമായ വളവും വെള്ളവും നല്കുന്നുണ്ട്. ലാമാർക്കിസത്തിനും ആവശ്യത്തിനുള്ള ഇടം ഡാർവിൻ നലകുന്നുണ്ട്. ഏംഗൽസൊക്കെ കൈ സ്വതന്ത്രമായി, അധ്വാനം വികസിച്ചു, അധ്വാനം പരിണാമം സാധ്യമാക്കി എന്നൊക്കെ നിരീക്ഷിക്കുന്നത് ഡാർവിനെ ഇങ്ങനെ വായിച്ചെടുത്താണ്‌ (ഏംഗൽസ് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ചിലർ ഫേസ് ബുക്കിൽ പ്രതിരോധിക്കുന്നത് കണ്ടു. ഏംഗൽസ് അങ്ങനെ പറഞ്ഞിട്ടുണ്ട്. ആൾകുരങ്ങുകളിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിവർത്തനത്തിന്‌ അദ്ധ്വാനത്തിന്റെ പങ്ക് എന്ന ലേഖനം കാണുക 1876 ഇൻ ദി നീ സൈറ്റ്) ഏംഗൽസ് അങ്ങനെ പറഞ്ഞത് ഡാർവിനെ വായിച്ചാണ്‌. കുറ്റം ഡാർവിൻ ലാണ്‌. ഏംഗൽസിലല്ല (മരം ചാടി നടന്നൊരു കുരങ്ങൻ എന്ന ഒരു സിനിമാപാട്ടില്ലേ)
മേൽ പറഞ്ഞ വിശദീകരണങ്ങൾ വായിച്ച് ഒരു ദൈവ വിശ്വാസി പരിണാമക്കാരന്റെ പടച്ചോൻ പ്രകൃതിയാവും എന്ന് സംശയിച്ചാൽ ഒരു ലോഡ് ശവം വീഴും. അതിൽ നോ ഗുണം.
പരിണാമ സിദ്ധാന്തം ഇന്ന് ഡാർവിനിൽ നിന്ന് വളരെ പരിണമിച്ചിരിക്കുന്നു. ജനിതകത്തിന്റെ സാനിദ്ധ്യം കണ്ടെത്തി (ഗ്ഗ്രിഗർ മെന്റൽ) ഇവരണ്ടും കൂട്ടിയോജിപ്പിച്ച് മോഡേൺ സിന്തസിസ് (തിയോഡസ് ഡൊഷൻസ്കി) പോപുലേഷൻ ജനറ്റിക്സ് (ഹാൾഡൈൻ) പരിണാമത്തിനുള്ള തെളിവുകൾ, മറ്റുള്ള ശാസ്ത്രങ്ങളുടെ പിന്തുണ പ്രത്യേകിച്ചും ജനിതകശാസ്ത്രത്തിൽ നിന്നുള്ളത് അങ്ങനെ അങ്ങനെ പരിണാമം വികസിക്കുകയാണ്‌. എന്നിട്ടും നാം ഇപ്പോഴും പരിണാമക്കാരന്റെ പടച്ചോൻ പ്രകൃതിയാവും എന്നും മനുഷ്യൻ കുരങ്ങിൽ നിന്നാവും എന്നുള്ളതിനൊക്കെ മറുപടി പറഞ്ഞ് കുഴയുകയാണ്‌.
Unlike ·

Sunday, February 1, 2015

ആര് പറഞ്ഞു ആര് പറഞ്ഞു

ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ ചുമതല

ഒരു യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ ചുമതല തന്റെ രാജ്യത്തെ അതിന്റെ സര്‍ക്കാരില്‍ നിന്ന് രക്ഷിക്കുക എന്നതാണ് - തോമസ്‌ പെയിന്‍
Unlike ·
·

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...