Saturday, June 24, 2017

സാക്ഷിയുടെ സംസ്കാര ശൂന്യതകൾ 3

സാക്ഷിവധം-3
***************
സാക്ഷിവധം ഒന്നാം ഭാഗം ഇവിടെ-
സാക്ഷിവധം രണ്ടാം ഭാഗം ഇവിടെ-
https://m.facebook.com/groups/557794740992462?view=permalink&id=1217885878316675&ref=m_notif&notif_t=like
***************
ഇനി സാക്ഷിയുടെ അനിൽകുമാർ അയ്യപ്പൻ right thinkers ഉൾപ്പെടെ പണ്ടിട്ട ഒരു പോസ്റ്റിലെ അൽപം ഭാഗം നോക്കാം.
അനിൽകുമാർ അയ്യപ്പൻറെ യുക്തിവാദം മൂലം വീർപ്പുമുട്ടുന്ന ഒരു പോസ്റ്റ് നോക്കാം.അതിവിടെ ഞെക്കി വായിക്കാം-
അതിലെ ഒന്ന് രണ്ടു പോയ്ന്റ്സ് നോക്കാം.മുഴുവൻ വായിക്കാൻ ഈ ലിങ്കിൽ പോയാൽ മതി. അതിനെ തള്ളാനോ കൊള്ളാനോ എനിക്ക് ഉദ്ദേശമില്ല.എങ്കിലും രണ്ടു കഥകളുടെ സാധ്യതകണക്ക് ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.അതിലെ സാധ്യതകൾ പരിശോധിച്ച് വായിക്കുന്നവർക്കു കൂടുതൽ സാധ്യത കണ്ടെത്താം.ആദ്യം അനിൽകുമാറിന്റെ കഥയുടെ അൽപ്പം ഭാഗം നോക്കാം-
//1400 കൊല്ലം മുന്‍പ്‌ അറേബ്യയിലെ മക്കയില്‍ അബ്ദ് അല്‍ മുത്തലിബ് എന്നൊരു പിതാവും അബ്ദുള്ള എന്ന അദ്ദേഹത്തിന്‍റെ മകനും കൂടി വാഹിബ്‌ എന്നൊരാളുടെ വീട്ടിലേക്കു പോകുന്നതോടെയാണ് ഈ ലേഖനത്തിന്‍റെ തലക്കെട്ടില്‍ കൊടുത്തിരിക്കുന്ന കാര്യത്തിന്‍റെ തുടക്കം.......//
//........ഇതറിയാവുന്നത് കൊണ്ട് ചില ഇസ്ലാമിക ‘ശാസ്ത്രജ്ഞര്‍’ മുഹമ്മദിനെ അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ ചില ‘ശാസ്ത്രീയ’ വിശദീകരണങ്ങളുമായി പണ്ടേ രംഗത്തെത്തിയിട്ടുണ്ട്. അവരില്‍ ചിലര്‍ പറയുന്നത് മുഹമ്മദിന്‍റെ ജനനം ഒരു അത്ഭുത ജനനം ആയിരുന്നെന്നും അദ്ദേഹത്തിന്‍റെ മാതാവ്‌ അദ്ദേഹത്തെ രണ്ട് കൊല്ലം ഗര്‍ഭത്തില്‍ കൊണ്ട് നടന്നതിനു ശേഷമാണ് പ്രസവിച്ചത് എന്നുമാണ്!! ഈ വാദത്തിന് വേണ്ടി ഇസ്ലാമിക ശാസ്ത്രജ്ഞര്‍ തെളിവും കൊണ്ടുവരുന്നുണ്ട് എന്നതാണ് ഏറ്റവും രസകരം!.......//
ലേഖനം അനിൽകുമാർ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്-
//എന്തായാലും ബാപ്പ(യെന്നു ആരോപിക്കപ്പെടുന്നയാള്‍ ) മരിച്ച്‌ നാല് വര്‍ഷം കഴിഞ്ഞുള്ള മുഹമ്മദിന്‍റെ ജനനം ഒരത്ഭുതജനനം തന്നെ, സംശയമില്ല!!//
ഈ ലേഖനത്തിന്റെ മെറിറ്റും ക്രെഡിബിലിറ്റിയും ഒന്നും എനിക്കറിയില്ല.അതെന്റെ വിഷയവുമല്ല.യുക്തനായ ഞാൻ അനിലിന്റെ ഇവാഞ്ചലിസ്റ്റ് യുക്തിവാദ വഴിയിൽ ഒന്ന് സഞ്ചരിച്ചു പൊള്ളത്തരം തുറന്നു കാട്ടുന്നു എന്ന് മാത്രം.
ഞാൻ അനിൽകുമാറിന്റെ 'തെളിവുകൾ' വാദത്തിനു വേണ്ടി(for the sake of argument) 'മുഖവിലക്കെടുത്തു' മുന്നോട്ടു പോകുകയാണ്.
യേശുവിനെയും മറിയയെയും കുറിച്ചുള്ള യഹൂദന്റെ ആരോപണം ഒന്നുകൂടി നോക്കാം-
അനിൽകുമാർ അയ്യപ്പന് 10000 വട്ടം വിശ്വാസമാണ് എന്ന് ഒരു ചർച്ചക്കിടയിൽ സത്യവാങ്ങ്മൂലം വെച്ച യഹൂദ സൈറ്റ് തന്നെ പറയുന്നത് നോക്കുക-
-------------
http://www.jewishencyclopedia.com/ar…/8616-jesus-of-nazareth—In Jewish Legend:
> The Jewish legends in regard to Jesus are found in three sources, each independent of the others—(1) in New Testament apocrypha and Christian polemical works, (2) in the Talmud and the Midrash, and (3) in the life of Jesus ("Toledot Yeshu'") that originated in the Middle Ages. It is the tendency of all these sources to be-little the person of Jesus by ascribing to him illegitimate birth, magic, and a shameful death
------------
ഇതിൽ പറയുന്ന 'ടോൾഡോത് യേശു' (Life of Jesus)എന്ന താൽമൂദിനെ അടിസ്ഥാനമാക്കി മധ്യകാലത്ത് രചിക്കപ്പെട്ട യഹൂദ കൃതിയിൽ പറയുന്നത് നോക്കുക-
-"യഹൂദ്യയില്‍ പണ്ട് ജോസഫ് പണ്ടേര എന്നൊരു പട്ടാള ജോലിക്കാരനുണ്ടായിരുന്നു.അവന്‍ ഒരു സ്ത്രീ ലമ്പടനും തട്ടിപ്പറിയനും ആയിരുന്നു.സമീപം പാർത്തിരുന്ന ഒരു ക്ഷുരകന്റെ പുത്രിയും യുവതിയുമായ മറിയത്തിനെ സത് വൃത്തനായ ആശാരി യോസേഫിനു വിവാഹം കഴിച്ചു കൊടുക്കാന്‍ നിശ്ചയിച്ചു.ആ അവസരത്തിലാണ് അവളും അയല്ക്കാരനായ ജോസഫ് പണ്ടേരയും തമ്മില്‍ കാണുവാന്‍ ഇടയായത്.പണ്ടേര മറിയത്തിന്റെ വീട്ടില്‍ കൂടെ കൂടെ പോകുകയും അവളുമായി സല്ലപിക്കുകയും പതിവായി.താമസിയാതെ മറിയത്തില്‍ ഗർഭലക്ഷണങ്ങൾ കണ്ടു തുടങ്ങി" -
------------
ഇനി ഈ ആരോപണത്തിന്റെ സാധ്യതാ പഠനം ആണ് നടത്താൻ പോകുന്നത്-
1)ഷിയാക്കളും സുന്നികളും പോലെ യഹൂദരും ക്രിസ്ത്യാനികളും കടുത്ത വിദ്വേഷത്തിൽ ആയിരുന്നു.ആ അർത്ഥത്തിൽ ഇതൊരു ആരോപണം മാത്രമാകുന്നു.
2)എന്നാൽ മറിയ ദിവ്യഗർഭം ധരിച്ചു എന്നത് ശാസ്ത്രീയമായി നിലനിൽപ്പുള്ള വാദമേയല്ല.അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ.
3)ഇനി അന്ധ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എടുത്താലും ദൈവത്തിനു ദിവ്യാത്ഭുതം കാണിക്കാൻ ഒരു സ്ത്രീയെ തെരഞ്ഞെടുത്തതിൽ യുക്തിയില്ല.അത്ഭുതം കാണിച്ചേ ഒക്കൂ എന്നായിരുന്നെങ്കിൽ ജോസഫിനെ തന്നെ ഗർഭം ധരിപ്പിക്കണമായിരുന്നു.
മറിയയെ പോലെ ഉള്ള ഗർഭങ്ങൾ കുടില് തൊട്ടു കൊട്ടാരം വരെ അന്നും ഇന്നും നടക്കുന്നുണ്ട്.അതുകൊണ്ടാണ് ഇങ്ങനെ ഒരു ആരോപണം ഉണ്ടായതും.
3)എന്നാൽ ക്രിസ്ത്യാനികൾ യഹൂദരെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനതയായും ദൈവാനുഗ്രഹം ഉള്ളവർ ആയും വലിയ സംഭവം ആയും ബുദ്ധിജീവികൾ ആയും ആവർത്തിച്ച് അവതരിപ്പിച്ചു മുസ്ലിങ്ങളെ വെല്ലുവിളിക്കാറുണ്ട്.
ഇതിൽ യഹൂദർ ബുദ്ധിജീവികൾ ആണെന്നതിനു തെളിവും ഉണ്ട്,0.02% മാത്രം ലോക ജനസംഘ്യയിൽ ഉള്ള യഹൂദർ മൊത്തം നോബൽ സമ്മാനത്തിന്റെ 22% കരസ്ഥമാക്കി ക്രിസ്ത്യാനികളെ കടത്തിവെട്ടി എങ്കിൽ അവരുടെ ഈ ആരോപണത്തിനും അക്കാദമികമായി വിശ്വാസ്യത കൂടുതൽ ഇല്ലേ???
4)സർവോപരി യഹൂദർ ക്രൈസ്തവ സുവിശേഷത്തിൽ നിന്നടക്കം
 ഉദ്ധരിച്ചു ഹാജരാക്കുന്ന തെളിവ് നോക്കാം-
ഒടുക്കത്തെ ബുദ്ധിയുള്ള 10000 വട്ടം വിശ്വസിക്കാവുന്ന യഹൂദ സൈറ്റ് പറയുന്നത്-
-------------
http://www.jewishencyclopedia.com/…/4366-christianity-in-it…
-------------
> His attitude toward Judaism is defined by the words: "Think not that I am come to destroy the law or the prophets: I am not come to destroy, but to fulfil" (Matt. v. 17). The rejection of the Law by Christianity, therefore, was a departure from its Christ, all the New Testament statements to the contrary notwithstanding. He himself declined even the title of "good master," because he wanted to reserve this epithet for God alone ("Matt. xix. 17): Christianity, contrary to all his teaching, turned him into a God.
--------------
>അതായത് മത്തായി 5:17 ഇൽ യേശു പറഞ്ഞതായി പറയുന്നത് "ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു."
18-സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
--------------
>അതായത് ന്യായ പ്രമാണത്തിൽ നിന്ന് വള്ളി പുള്ളി തെറ്റുകയില്ല എന്നും അതൊന്നും നീക്കുവാനോ പ്രവാചകരെ നിഷേധിക്കാനോ അല്ല ഞാൻ വന്നത് എന്നും അത് പൂര്ത്തിയാക്കാൻ (നിവർത്തിപ്പാൻ) ആണ് വന്നതെന്നും ആണ് യേശു പറയുന്നത്!! എന്നിട്ട് മൊത്തം പൊളിച്ചു അടക്കുന്നതാണ് പിന്നീട് നമ്മൾ കാണുന്നത്.
(അത് സംബന്ധമായ ധാരാളം തെളിവുകളിലേക്കു ഇപ്പോൾ കൂടുതൽ കടക്കുന്നില്ല. അത് വേറൊരു പോസ്റ്റായി പിന്നാലെ വരുന്നു)
ഇവിടെ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട-ദൈവാനുഗ്രഹമുള്ള-ബുദ്ധിജീവികൾ ആയ-ലോകം ഭരിക്കുന്ന-(എന്ന് സാക്ഷി -പെന്തകൾ ഒപ്പും സീലും) യഹൂദൻ പറഞ്ഞ പണ്ടേര കഥ ഏറെക്കുറെ സത്യമല്ലേ?ല്ലേ??ല്ലേ???
തന്റെ പിതാവ് യഹോവയല്ല എന്നുള്ള അറിവിൽ നിന്നുള്ള വെറുപ്പല്ലേ പിതാവിന്റെ നിയമങ്ങൾ ഇങ്ങനെ പൊളിച്ചടുക്കാൻ കാരണം? കാരണം??ദേവാസുരത്തിൽ തന്റെ പിതാവ് വേറെ ആണെന്നറിയുമ്പോൾ നീലകണ്ഠന് ഉണ്ടാകുന്ന വെറുപ്പ് പോലെ ഒന്ന്?
5)ഇനി അവസാനം ഒറ്റ ന്യായീകരണമേയുളളൂ ബാക്കി-
അത് ശാസ്ത്രാതീതവും അമാനുഷികവും ആയ supernatural ന്യായീകരണം ആണ്.അതായത് ദൈവം സർവ്വശക്തനാണല്ലോ.
അഥവാ സർവശക്തൻ ആണല്ലോ ദൈവമാണല്ലോ? അഥവാ ദൈവമാണല്ലോ സർവശക്തൻ ആണല്ലോ? അപ്പൊ പിന്നെ ദൈവത്തിനു എന്തും സാധിക്കുമല്ലോ? ഉദാഹരണത്തിന് മറിയ ചേടത്തിയുടെ തല ജോസപ്പേട്ടനും ജോസപ്പേട്ടന്റെ തല മറിയ ചേടത്തിക്കും മാറ്റണം എങ്കിൽ ദൈവത്തിനു എളുപ്പമാണല്ലോ? "ഉല്ലാലാലാ കുടുകുടു തലമാറട്ടെ" എന്ന് യഹോവ കൽപിച്ചാൽ തല മാറിയത് തന്നെ.
ഈ മന്ത്രവാദ ശാസ്ത്ര പ്രകാരം കന്യകക്കു ദൈവാനുഗ്രഹത്താൽ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യാം.
പക്ഷെ അപ്പോഴും പ്രശ്നം തീരുന്നില്ല.
എങ്കിൽ ഇതേ Methodology യിൽ മുഹമ്മദിന് അഞ്ചല്ല പത്തുവർഷം ഗർഭത്തിൽ ഇരിക്കാം.
ഒന്ന് സാധിക്കുമെങ്കിൽ മറ്റേതും സാധിക്കും.പറ്റില്ലെങ്കിൽ രണ്ടും പറ്റില്ല.
പിന്നെ ക്രിസ്തുവിനു അടുപ്പിലും തൂറാം.മറ്റുള്ളവർക്ക് പറമ്പിലും പാടില്ല എന്ന സിദ്ധാന്തം സാക്ഷിയുടെ ഓഫീസിൽ മാത്രമേ ചിലവാകൂ!!
-------------
സക്കീർ നായിക്കിന്റെയും ചിതാനന്ദപുരി സ്വാമിയുടെയും വ്യാഖ്യാന ഫാക്ടറി മൊത്തം കടം വാങ്ങി വന്നാലും എങ്ങനെ വെളുപ്പിക്കും??
അക്ബറിനെ മൂലയ്ക്കിരുത്തി എന്ന അഹങ്കാരത്തിൽ ദിവ്യഗർഭ കിതാബും പിടിച്ചു യുക്തിവാദികളുടെ തലയിൽ കേറാൻ വന്നാൽ ചുവരിൽ ഒട്ടിക്കും!!
(DSS -ഡിങ്ക സ്വയം സേവക് സംഘ്)
(തുടരും)

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...