സാക്ഷിവധം-4
***************
സാക്ഷിവധം ഒന്നാം ഭാഗം ഇവിടെ-
സാക്ഷിവധം രണ്ടാം ഭാഗം ഇവിടെ-
സാക്ഷിവധം മൂന്നാംഭാഗം ഇവിടെ-
https://m.facebook.com/groups/557794740992462?view=permalink&id=1219053674866562&ref=m_notif¬if_t=like&soft=requests***************
'പിതാവിനെ' പൊളിച്ചടക്കുന്ന 'പ്രിയ പുത്രന്റെ' കഥയിലേക്കാണ് ഇനി നമുക്ക് പോകാനുള്ളത് സൂർത്തുക്കളെ.
സക്കീർ നായിക്കിനെയും എം.എം.അക്ബറിനെയുംഒക്കെ പോലും നാണിപ്പിക്കുന്ന വ്യാഖ്യാന ഫാക്ടറിയും ഉരുളലും കാണാൻ എല്ലാവരും റെഡിയായി ഇരിക്കുക.എല്ലാരും റെഡിയായി കഴിഞ്ഞാൽ ആദ്യം നമുക്ക് ചില ബൈബിൾ വാക്യങ്ങളിലേക്കു പോകാം-
പഴയ നിയമം-
(അനിൽകുമാറിന് 10000 വട്ടം വിശ്വാസമുള്ള മിടുക്കരും ബുദ്ധിമാന്മാരും ഒക്കെയായ യഹൂദൻ പറയുന്നത് പഴയ നിയമം എന്നുള്ളത് അവർക്കു അപമാനം ആണെന്നാണ്.കൊട്ടിഘോഷിക്കുന്ന പുതിയ നിയമം അവർക്കു ഒരു വിലയുമില്ല എന്നും പറയുന്നു-
Judaism accepts and studies the teachings of all the true prophets, which includes all of those in the Jewish Bible. We use the term "Jewish Bible." We do not use the term "Old Testament," because we find that term insulting, and also because we do not accept the so-called "new testament.")-
എന്തായാലും 'പഴയ നിയമ'ത്തിലേക്കു പോകാം-
**ആകയാല്‍ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം. മറ്റൊരുത്തനുമില്ല എന്ന് നീ അറിഞ്ഞു മനസ്സില്‍ വെച്ച് കൊള്‍ക."
(ആവര്‍ത്തന പുസ്തകം 4:39)
**"യിസ്രായേലേ കേള്‍ക്ക, യഹോവ നമ്മുടെ ദൈവമാകുന്നു.
യഹോവ ഏകന്‍ തന്നെ." (ആവര്‍ത്തന പുസ്തകം 6:4)
** യെശയ്യാവ് -43:10-നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
"ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു. ഞാനല്ലാതെ ഒരു
ദൈവവുമില്ല." (യെശയ്യാവ് 44:6)
44:24-നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു
**4:2-ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
**"സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവെക്കു തുല്യനായവന്‍ ആര്‍? ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു?" (സങ്കീര്‍ത്തനങ്ങള്‍ 89:6-8)
ഇതൊക്കെ സാമ്പിൾ ആണ് സൂർത്തുക്കളെ.മുഴുവൻ എഴുതാൻ നിന്നാൽ പോസ്റ്റ് നീളും.ഇവിടെയൊക്കെ ആവർത്തിച്ചു യഹോവ പറയുന്നത് മീതെ സ്വർഗ്ഗത്തിൽ ആയാലും താഴെ ഭൂമിയിൽ ആയാലും ദൈവം യഹോവ മാത്രമേയുള്ളൂ.അവൻ ഏകനാണ്.യഹോവെക്കു മുമ്പോ പിമ്പോ ഒരു ദൈവം ഇല്ല.ആദ്യജനും അന്ത്യജനും യഹോവ തന്നെ.ആകാശം വിരിക്കുമ്പോഴും ഭൂമിയെ പരത്തുമ്പോഴും ആരും കൂടെ ഉണ്ടായിരുന്നില്ല.യഹോവയോടു സദൃശനായി ആരും ഇല്ല.
യഹോവ പറയുന്നതിൽ 'ഏറ്റുകയോ കുറയ്ക്കുകയോ' ചെയ്യരുത് എന്നൊക്കെയാണല്ലോ.
----------
കുറെ കാലം കഴിഞ്ഞു വന്നു ഇതിനിടയിൽ കേറി കീലേരി അച്ചു കളിയ്ക്കാൻ
പെടാപ്പാടു പെടുന്ന ഒരാളെ നമുക്കൊന്ന് വെറുതെ നോക്കി മുന്നോട്ടു പോകാം സൂറത്തുക്കളെ-
**John-10:30-ഞാനും പിതാവും ഒന്നാകുന്നു.”
**Revelation-22:13-ഞാൻ അല്‌ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
**Revelation-8:58-യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു.
----------
ഇത്രയും കണ്ടല്ലോ ഇനി കീലേരി പറഞ്ഞ കാര്യത്തിലേക്കു ഒന്ന് പോകാം-
----------
**Mathew-5:17-ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
**8-സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
**Luke-16:17-ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.
**യോഹ-10:29-അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
**37-ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
**38-ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”.
----------
കണ്ടല്ലോ?അതായത് കീലേരി പറയുകയാണ്- ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകരെയോ ഒന്നും മാറ്റാൻ വന്നതല്ല.ആകാശവും ഭൂമിയും പൊളിഞ്ഞു പോയാലും ന്യായപ്രമാണത്തിൽ നിന്നും വെള്ളിയോ പുള്ളിയോ പോലും മാറില്ല.അതിലൊരു പുള്ളി എക്സ്ട്രാ വീഴുന്നതിലും എളുപ്പം ഭൂമി പൊളിഞ്ഞു പോകുന്നതാണ്.അവയെ തന്നിരിക്കുന്ന പിതാവിൽ നിന്ന് ആർക്കും തട്ടിപ്പറിക്കാൻ കഴിയില്ല.സർവോപരി ഞാൻ പിതാവിന്റെ പ്രവർത്തി ചെയ്യുന്നില്ലെങ്കിൽ ആരും വിശ്വസിക്കേണ്ട!!
എന്തായാലും കീലേരി പൊതുവെ വലിയ കുഴപ്പം ഇല്ലെങ്കിലും ചിലപ്പോഴൊക്കെ വലിയ അപകടം ഉണ്ടായേക്കാം എന്നുള്ളതാണ് നമ്മളിനി കാണാൻ പോകുന്നത്.പോസ്റ്റിനു നീളം കുറക്കാൻ അനേകം ഉദാഹരണങ്ങളിൽ നിന്ന് ഒന്നോ രണ്ടോ ഉദാഹരണങ്ങൾ മാത്രമേ എടുക്കുന്നുള്ളൂ സൂർത്തുക്കളെ.
വീണ്ടും ചില വാക്യങ്ങളിലേക്കു-
**യെശയ്യാ-28:7-എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
**ഹോശയാ-4:11പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
**4:18-മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.
**സദൃശവാക്യങ്ങൾ-20:1-വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരുംജ്ഞാനിയാകയില്ല.
**ജോയൽ-1:5-മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായ്‌ക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ.
കണ്ടല്ലോ.പിതാവ് മദ്യപാനത്തെ എതിർക്കുന്നു.
'പുത്രൻ' അത് പൂർത്തീകരിക്കുന്നതു കാണുക സൂർത്തുക്കളെ-
**1തിമോത്തി-5:23-മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
അതായത് ഇനിമുതൽ വെള്ളം അടിച്ചോളാൻ!!
കൂടാതെ ചാരായം വാറ്റികൊണ്ടു വള്ളിപുള്ളി തെറ്റാതെ പൂർത്തീകരിക്കുന്നതും കാണുക-
**John-2:7-യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കോളവും നിറെച്ചു.
**2:8-“ഇപ്പോൾ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.
**9-അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:
**10-എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
------------
അടുത്തത്-
**ഉത്പത്തി-17:9-ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
**12-തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്‌ക്കു വാങ്ങിയവനായാലും ശരി
**14-അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.
അതായത് തലമുറ തലമുറയായി വീട്ടിൽ ജനിച്ചതായാലും ദത്തെടുത്തതായാലും പുരുഷപ്രജയൊക്കെ തുമ്പു മുറിക്കണം.
അഥവാ അത് മുറിക്കാത്തവനെ കൊന്നു കളയണം!!
ഈ തുമ്പു യഹോവെക്കു എത്രെ ദേഷ്യം ആണെന്ന് താഴെ കൊടുക്കുന്ന വചനങ്ങളിൽ നിന്നും മനസിലാക്കാം-
**പുറപ്പാട് -4:24-എന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.
**25-അപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.
അതായത് തുമ്പു മുറിക്കണം എന്ന് പറഞ്ഞത് നേരത്തിനു ചെയ്യാതെ പോയപ്പോൾ യഹോവ ഇടഞ്ഞു.ഇത് പിടികിട്ടിയ സിപ്പോറ ഒരു കൽക്കത്തി എടുത്തു തുമ്പു മുറിച്ചു യഹോവക്ക് കൊടുത്തു പ്രശ്നം കോംപ്ലിമെൻറ്സ് ആക്കി!!
എന്നാൽ വള്ളിപുള്ളി തെറ്റാതെ പൂർത്തീകരിക്കാൻ
വന്ന കീലേരി ടീം അതും പൊളിച്ചടക്കുന്നതു കാണുക-
**ഗലാത്യർ-5:2-നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.
**5:6-ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
**6:12-ജഡത്തിൽ സുമുഖം കാണിപ്പാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാൻ നിർബ്ബന്ധിക്കുന്നു.
**6:15-പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
**കൊരിന്ത്യർ-7:18-ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചർമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
അതായത് യഹോവ ഇത്രേം കർശനമായി പറഞ്ഞ കാര്യം വളരെ കൂളായി 'വള്ളിപുള്ളി തെറ്റാതെ' പൂർത്തീകരിച്ചു!!
------------
അടുത്താണ് ഇടിവാള് കേസ് സൂർത്തുക്കളെ-
ഇവിടെ ഒരു ഉദാഹരണ കഥ ആവശ്യമാണെന്ന് തോന്നുന്നു.പ്രൊഫ.എം.പി.മന്മഥൻ കേരളത്തിൽ അറിയപ്പെടുന്ന മദ്യ വിരുദ്ധ പ്രവർത്തകൻ ആയിരുന്നു.
അദ്ദേഹത്തിന്റെ മകൻ ഇങ്ങനെ പ്രഖ്യാപിക്കുകയാണ് എന്ന് കരുതുക- "ആകാശവും ഭൂമിയും ഇടിഞ്ഞു വീണാലും ശരി, എന്റെ അച്ഛന്റെ ആദർശത്തിൽ നിന്ന് വള്ളിപുള്ളി ഞാൻ മാറുകയില്ല.അതിന്റെ പൂർത്തീകരണമാണ് എന്റെ ലക്‌ഷ്യം."
അതിനു ശേഷം കുറെ കാലം കഴിഞ്ഞു അദ്ദേഹം പറയുകയാണ്- "ഇങ്ങനെ നിങ്ങൾക്കും ബോധമില്ലാതായോ? മദ്യവർജ്ജനത്തിൽ കഥയൊന്നുമില്ല.അത്യാവശ്യം വെള്ളമൊക്കെ അടിക്കാം."
എങ്കിൽ ഈ മോനെ നിങ്ങൾ എന്ത് വിളിക്കും? സാക്ഷിയുടെ അനിൽ എന്ത് വിളിക്കും? സ്ത്രീവിരുദ്ധം ആണെങ്കിൽ കൂടി നാട്ടുനടപ്പ് ഭാഷയിൽ കള്ളുകുടിയന്മാർ പോലും ആ മോന്റെ തന്തയെ പറ്റി സംശയം പ്രകടിപ്പിക്കില്ലേ?
അതുപോലെ "ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും ന്യായപ്രമാണം ഒരു വരിപോലും മാറില്ല" എന്ന് പറഞ്ഞ യേശു തന്നെ
"യഹോവക്കോ ബോധമില്ല, അതുപോലെ നിങ്ങളും വിവരമില്ലാതായോ" എന്ന് ചോദിച്ചു തിരുത്തുന്നത് മാത്രം ഒന്ന് സാമ്പിളിന് നോക്കാം-
--------------
> 44-ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെത്തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നേ അശുദ്ധമാക്കരുതു.
> 46-ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്നു.
> ആവർത്തനം- 14:8-പന്നി: അതു കുളമ്പു പിളർന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങൾക്കു അശുദ്ധം; ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.
(ഇത് ന്യായപ്രമാണത്തിൽ ധാരാളം സ്ഥലത്തു ആവർത്തിക്കുന്നു)
-------------
മുകളിലുള്ളത് യഹോവ ന്യായ പ്രമാണത്തിൽ സംശയത്തിന് ഇടയില്ലാത്ത വിധം പറയുന്നതാണ്.
താഴെ യേശു യഹോവയെ 51 വെട്ടി പൂർത്തീകരിക്കുന്നു കാണുക-
ഇത് ചില്ലിട്ടു വെക്കേണ്ട ഒരു വാക്യമാണ് സൂർത്തുക്കളെ-
***************
> മർക്കൊസ് എഴുതിയ സുവിശേഷം-
7:18-അവൻ അവരോടു: “ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?
***************
> അതായത് "എന്റെ മൂന്നിൽ ഒന്നും ഒന്നിൽ മൂന്നുമായ തന്തക്കോ ബോധമില്ല, അതുപോലെ നിങ്ങളും ബോധമില്ലാത്തവരാണോ ചങ്ങായിമാരെ, എന്തു പണ്ടാരം വേണോങ്കിലും തിന്നാം.അശുദ്ധിയൊന്നും ഇല്ല"
> യഹോവ പറയുന്നു അശുദ്ധി ഉള്ള മൃഗങ്ങൾ ഉണ്ടെന്നു!!
യേശു പറയുന്നു അത് വെവരക്കേടാണെന്നു!!
യഹോവ പറയുന്നു യേശു പറയുന്നു!
ഇതാണോ ആകാശവും ഭൂമിയും ഇടിഞ്ഞു വീണാലും വള്ളിപുള്ളി തെറ്റാതെ ന്യായ പ്രമാണത്തെ സംരക്ഷിച്ചു പൂർത്തീകരിക്കൽ!!??
ഇതാണെങ്കിൽ വെറും തിരുത്തുമല്ല.യഹോവ ബോധമില്ലാത്ത പൊട്ടനാണ് എന്ന് പറഞ്ഞുകൊണ്ടാണ് തിരുത്തുന്നത്!!
തിരുത്തുന്നെങ്കി തിരുത്തട്ടെ എന്ന് വെക്കാം.അതിനു ചീത്തയും വിളിക്കണോ?
ഈ സംസ്കാരം അല്ലെ സാക്ഷി ഇപ്പൊ അക്ബറിനെ വിട്ടു രവിചന്ദ്രനോടും എടുത്തത്??
വള്ളിപുള്ളി തെറ്റാതെ പൂർത്തീകരിക്കാൻ വന്നു എന്നും പറഞ്ഞു പൊളിച്ചടക്കിയതും പോരാ യഹോവയെ കേറി ബോധമില്ലാത്തവൻ എന്നുവരെ വിളിച്ചു കളഞ്ഞു!!
യഹൂദർ വെറുതെയാണോ മറ്റേ പണ്ടേരക്കഥ പറഞ്ഞത്!!
***************
സക്കീർ നായിക്കിന്റെയും ചിതാനന്ദപുരി സ്വാമിയുടെയും വ്യാഖ്യാന ഫാക്ടറി മൊത്തം കടം വാങ്ങി വന്നാലും എങ്ങനെ വെളുപ്പിക്കും??
അക്ബറിനെ മൂലയ്ക്കിരുത്തി എന്ന അഹങ്കാരത്തിൽ ദിവ്യഗർഭ കിതാബും പിടിച്ചു യുക്തിവാദികളുടെ തലയിൽ കേറാൻ വന്നാൽ ചുവരിൽ ഒട്ടിക്കും!!
(DSS -ഡിങ്ക സ്വയം സേവക് സംഘ്)
(തുടരും)