Saturday, October 25, 2014

വിഗ്രഹാരാധന


ബഹുദൈവാരാധകരായ ആളുകള്‍ പലപ്പോഴും വിഗ്രഹാരാധകര്‍ ആയിരിക്കും. ദൈവങ്ങളുടെ പ്രതീകമായിട്ടാണ് അവര്‍ വിഗ്രഹങ്ങളെ കാണുക. പ്രാര്‍ഥിക്കുമ്പോള്‍ ഏകാഗ്രത കിട്ടാനാണ് വിഗ്രഹങ്ങള്‍ വെക്കുന്നത് എന്നാണല്ലോ വിഗ്രാഹാരാധകരുടെ ന്യായം. വാസ്തവത്തില്‍ ഇതും ദൈവത്തെ നിന്ദിക്കുന്ന പ്രവൃത്തിയാണ്. നമ്മെ ഓര്‍ക്കാനോ ശ്രദ്ധ കേന്ദ്രീകരിക്കാനോ വേണ്ടി ഒരാള്‍ നായയുടെയോ കുരങ്ങിന്റെയോ കുറ്റിചൂലിന്റെയോ ചിത്രമോ പ്രതിമയോ വെച്ചാല്‍ എങ്ങനെയിരിക്കും? അത് അംഗീകരിച്ചു കൊടുക്കുമോ? ഇല്ല എങ്കില്‍ ഈ പ്രപഞ്ചത്തിലെ സകലതും ദൈവത്തിന്റെ സൃഷ്ടികളും അവനേക്കാള്‍ എത്രയോ നിസ്സാരവുമാണ്. 
വിഗ്രാഹാരാധനയിലൂടെ ദൈവത്തെ കുറിച്ച സങ്കല്‍പ്പം മാറുന്നു. ദൈവത്തെ ഓര്‍ക്കുമ്പോള്‍ വിഗ്രഹം എന്ന നിസ്സാരവസ്തു ഓര്‍മയില്‍ വരുന്നു. കാലാന്തരത്തില്‍ വിഗ്രഹം തന്നെ ദൈവം എന്ന ധാരണ അറിയാതെ ഉടലെടുക്കുന്നു. 

സ്വാമി ദയാനന്ദ സരസ്വതി എഴുതിയത് കാണുക:

"പരമേശ്വരന്‍ സര്‍വ വ്യാപിയായിരിക്കെ ഒരു വസ്തുവിങ്കല്‍ മാത്രം പരമേശ്വരനെ ഭാവന കൊണ്ട് സങ്കല്‍പ്പിക്കുകയും മറ്റൊരിടത്തും അവ്വണ്ണം സങ്കല്‍പ്പിക്കാതിരിക്കുകയും ചെയ്യുന്നത് ചക്രവര്‍ത്തിയായ ഒരുവനെ അവന്റെ സമസ്ത സാമ്രാജ്യത്തില്‍ നിന്നും പൃഥക്കരിച്ച് ചെറിയൊരു കുടിലിന്റെ സ്വാമിയായി വിചാരിക്കുന്നത് പോലെയാണ്. അത് ഒരു സാര്‍വഭൌമന്ന് എത്ര വലിയ അപമാനമാണെന്ന് ആലോചിച്ചു നോക്കുക." (സത്യാര്‍ത്ഥപ്രകാശം പേജ്: 515)
വിഗ്രാഹാരധനയും ബഹുദൈവത്വവും സാക്ഷാല്‍ ദൈവത്തെ മാത്രമല്ല നമ്മെയും അപമാനിക്കലാണ്. കാരണം ഈ പ്രപഞ്ചത്തിലെ സൃഷ്ടികളില്‍ ദൈവം ആദരിച്ച മനുഷ്യന്‍ അവനേക്കാള്‍ നിസ്സാരമായ വസ്തുക്കളെ ദൈവമാക്കി ആരാധിക്കുന്നത് സ്വയം നിന്ദയാണ്.


 ബ്രഹ്മാനന്ദ സ്വാമി ശിവയോഗി വസിഷ്ഠനില്‍നിന്ന് ഉദ്ധരിക്കുന്നു:
''നട്ടകല്ലൈത്തൈവമെന്റു നാലു പുഷ്പം ചാര്‍ത്തുരിര്‍
ചുറ്റിവന്തുമൊണന്റു ചൊല്ലുമന്തിരമെതക്കടോ
നട്ടുകല്ലു പേയുമോ നാതതുള്ളിരുക്കയില്‍
ചുട്ടചട്ടിചട്ടുകം കറിച്ചുവൈയറിയുമോ''
(ഒരു കല്ലിനെ പ്രതിഷ്ഠിക്കുന്നു. അതില്‍ ഈശ്വര ഭാവനയോടു കൂടി പൂജിക്കുന്നു. അതിനെ പ്രദക്ഷിണം വെക്കുന്നു. മന്ത്രം ജപിക്കുന്നു. ആ പ്രതിഷ്ഠിച്ച കല്ലു കേള്‍ക്കുമോ? കറിവെക്കുന്ന ചട്ടിയോ കറിയിളക്കുന്ന ചട്ടുകമോ, കറിയുടെ രസത്തെ അറിയുമോ?) (വിഗ്രഹാരാധനാ ഖണ്ഡനം, പുറം 7)


 സാധാരണക്കാര്‍ക്ക് ആരാധിക്കാന്‍ വിഗ്രഹം വേണമെന്ന വാദത്തെ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഇങ്ങനെ ഖണ്ഡിക്കുന്നു: ''കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം. വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം. ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല'' എന്ന് വാദിക്കുന്നു. ഇത് ''കുട്ടികള്‍ക്ക് കാണ്മാന്‍ ഒരു ചെറിയ സൂര്യന്‍ വേണം. വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല എന്നു പറയുന്നപോലെ അസംബന്ധമാകുന്നു.''(വിഗ്രഹാരാധനാഖണ്ഡനം)

 യാതൊന്നാണോ കണ്ണുകൊണ്ട്കാണാന് സാധിക്കാത്തത്, എന്നാല്കണ്ണിന് ദര്ശനം ലഭിക്കുന്നതിന്കാരണം യാതൊന്നാണോ,അതിനെത്തന്നെ നീ ബ്രഹ്മമെന്ന്മനസ്സിലാക്കുക. കണ്ണുകൊണ്ട്കാണുന്നഏതൊന്നിനെയാണോ മനുഷ്യന്ഉപാസിക്കുന്നത്; അത്ബ്രഹ്മമല്ല.''-കേനോപനിഷത് 1:6

"മുകളില് നിന്നോ, കുറുകെയോ,മധ്യത്തിലോ നിന്ന്ഗ്രഹിക്കാവുന്നത ല്ല അത്.മഹത്തായ യശസ്സുള്ള അവന്റപ്രതിമ ഇല്ല.''-താശ്വതരോപനിഷത് തിന്റെ 4:19

" ദൈവത്തെ പ്രതീകത്തില്ദര്ശിക്കുന്നവന് പശുക്കള്ക്കിടയിലെ കഴുതയാണന്ന്-ഭാ

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...