Friday, January 30, 2015

ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത‍

ഒരു സവാരി കഴിഞ്ഞു ഗവര്‍മെന്റു മന്ദിരത്തില്‍ തിരിച്ചു എത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത‍ മൗണ്ട്ബാറ്റന്‍ അറിഞ്ഞത്.
അടുത്ത മണിക്കൂറിനുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹവും ആദ്യം ചോദിച്ചത് . "ആരാണ് അത് ചെയ്തത് "?.
''അറിയില്ല സര്‍." .അദ്ധേഹത്തെ വിവരം ധരിപ്പിച്ച അംഗരക്ഷകന്‍ മറുപടി പറഞ്ഞു.
നിമിഷങ്ങള്‍ക്കകം അദ്ദേഹം ഗവര്‍മെന്റ് മന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങി ഉദ്യോഗസ്ഥന്‍ ആയ അലെന്‍ കാംബെല്‍ ജോണ്സനെ കണ്ടുപിടിച്ചു കാത്തു കിടക്കുന്ന കാറില്‍ കയറാന്‍ ആജ്ഞാപിച്ചു.
അവര്‍ രണ്ടു പേരും ബിര്‍ള ഹൌസില്‍ എത്തിയപ്പോഴേക്കും വമ്പിച്ച ജനാവലി ആ പരിസരങ്ങളില്‍ നിറഞ്ഞു കവിഞ്ഞിരിന്നു.
ജനങ്ങള്‍ക്കിടയില്‍ കൂടി ഗാന്ധിയുടെ ആസ്ഥാനത്തേക് അവര്‍ തള്ളി കയറിയപ്പോള്‍,
അതിനിടയില്‍ നിന്ന് സംഭ്രാന്തിയും ഉന്മത്തതയും നിറഞ്ഞ മൂക ഭാവത്തോടെ ഒരാള്‍ വിളിച്ചു പറഞ്ഞു
"ഒരു മുസ്ലിം ആണത് ചെയ്തത്!!!''.
പെട്ടന്ന് ഒരു മൂകത ജനങ്ങളെ മരവിപ്പിച്ചു.
മൗണ്ട് ബാറ്റന്‍ ആ മനുഷ്യന്റെ നേര്‍ക്ക് തിരിഞ്ഞു;
."എടൊ വിഡ്ഢി. അതൊരു ഹിന്ദു മതഭ്രാന്തന്‍ ആണ് ചെയ്തതെന്ന് തനിക്ക് അറിഞ്ഞുകൂടെ??'' എന്ന് ആകാവുന്ന ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു.
നിമിഷങ്ങള്‍ക് ശേഷം അവര്‍ ബിര്‍ള ഹൌസില്‍ കടന്നപ്പോള്‍ കാംബെല്‍ ജോഹ്ന്സന്‍ ചോദിച്ചു,
"അതൊരു ഹിന്ദുമത ഭ്രാന്തന്‍ ആണെന്ന് അങ്ങേക്ക് എങ്ങനെ മനസ്സിലായി?''
''എനിക്ക് അറിഞ്ഞു കൂടാ ആരാണത് ചെയ്തതെന്ന്. പക്ഷെ അത് ഒരു മുസ്ലിം ആണെങ്കില്‍ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ കൂട്ടകൊല ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണ്".മൌണ്ട് ബാറ്റന്‍ പറഞ്ഞു.
(freedom at midnight )
----------------------------------------------------------------------------------------------------------------
കാലം പിന്നെയും മുന്നോട്ടു നീങ്ങി.
കൊലയാളി സംഘി ഗോഡ്സെ പൂജിക്കപ്പെടുന്ന വ്യക്തിയായി.
കൊല്ലാന്‍ പറഞ്ഞു വിട്ടവര്‍ പാര്‍ലമെന്റില്‍ ഗാന്ധിജിയുടെ ചിത്രത്തിനരികില്‍ തുല്യ പ്രാധാന്യത്തോടെ ചരിത്രത്തെ നോക്കി പല്ലിളിച്ചു നിന്നു.
ഗാന്ധിജിയെ കൊന്ന കൊലയാളി സംഘത്തിന്‍റെ ഇപ്പോഴത്തെ നേതാവ് രാജ്യത്തിന്‍റെ പരമാധികാരി വരെയായി!!!
കേഴുക പ്രിയ നാടെ... !!
Unlike · ·

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...