ഈ അടുത്ത് കേട്ടതിൽ വച്ച് സാമാന്യം നല്ല ഒരു തമാശ ആണ് മൊതലാളി പൊട്ടിച്ചിരിക്കുന്നത്.
ഹിന്ദുക്കളെ മതം മാറ്റിയത് നക്കി കൊന്നും കുത്തി കൊന്നും ആണത്രേ.
മൊതലാളി പറഞ്ഞത് കൊണ്ട് മാത്രം ഒരു കാര്യം സത്യമോ അസത്യമോ ആകുന്നില്ല. പറഞ്ഞതിൻറെ ശരി തെറ്റുകൾ നിശ്ചയിക്കേണ്ടത് ചരിത്രപഠനത്തിലൂടെ ആണ്. അത് അൽപം മെനക്കെട്ട പണി ആണ്. സമയവും താല്പര്യവും വേണ്ട കാര്യം ആണ്. അന്തി കള്ളും മോന്തി സൊറപറഞ്ഞും വീരവാദം മുഴക്കിയും അല്ല ചരിത്ര സത്യങ്ങൾ കണ്ടെത്തുന്നത്. ചരിത്രത്തിന് അതിൻറെ സോർസുകൾ ഉണ്ട്. നിഗമനങ്ങളിൽ എത്തുന്നതിന് അതിൻറേതായ മാർഗ്ഗങ്ങൾ ഉണ്ട്.
അതൊക്കെ കണ്ടെത്തിയും പഠിച്ചും പരിഷ്കരിച്ചും മുതലാളി ചെന്നെത്തിയ നിഗമനം ഒന്നും അല്ല മേൽപറഞ്ഞത് എന്ന് ഏത് കുഞ്ഞിനും അറിയാം. തൻറെ അധികാരത്തെയും താൽപര്യങ്ങളെയും സംരക്ഷിക്കുന്ന ഒരു ഡയലോഗ് എടുത്ത് കാച്ചിയതാണ്.
മുതലാളി ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച സ്ഥിതിക്ക് ഏതായാലും ഇത് പരിശോധിച്ചേക്കാം.
മുതലാളി ഹിന്ദു എന്ന് ഉദ്ദേശിച്ചത് ഈഴവരും മറ്റ് കീഴാളരും ഉൾപ്പെടുന്ന അവർണ്ണ ജനവിഭാഗങ്ങളെയും കൂടി ആണല്ലോ. ഇവരെ എല്ലാവരെയും നക്കിയും കുത്തിയും കൊല്ലുകയാണ് വിവിധ ഘട്ടങ്ങളിലായുള്ള മത പരിവർത്തനങ്ങളിലൂടെ ചെയ്തത് എന്നാണ് മുതലാളി പറഞ്ഞിരിക്കുന്നത്. അതായത് പ്രലോഭനങ്ങിലൂടെയും അക്രമത്തിലൂടെയും ആണത്രെ ഹിന്ദുക്കൾ മതം മാറാൻ നിർബന്ധിതർ ആയത്. മത പരിവർത്തനത്തിലൂടെ ധാർമ്മികമായ അർത്ഥത്തിൽ കൊലചെയ്യപ്പെട്ടവർ സ്വമതത്തിൽ അന്തസോടെ ജീവിക്കുകയായിരുന്നു എന്ന ഒരു പ്രിമൈസും ഈ പ്രസ്താവനയിൽ അടങ്ങിയിട്ടുണ്ട്. അവർ സ്വമതത്തിൽ നിന്ന് കൊണ്ട് ആത്മീയവും ഭൗതികവുമായ പുരോഗതി കൈവരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവരെ പ്രലോഭിപ്പിച്ചും മർദിച്ചും അവരുടെ ധർമ്മത്തിൽ നിന്ന് അകറ്റിയത് എന്ന 'കുറുവടി സംഘടന'യുടെ ശാഖയിലെ സിലബസ് ആണ് മുതലാളി ഇവിടെ വായിച്ച് കേൾപ്പിച്ചത്.
ഇതിൻറെ ഒക്കെ സത്യാവസ്ഥ പരിശോധിക്കാം. ആദ്യം അവർണ്ണൻ ആര് എന്ന് പരിശോധിക്കാം. ഹൈന്ദവ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന സാമൂഹ്യ വിഭജനം ആണ് ചാതുർ വർണ്ണ്യം. നാല് വർണ്ണങ്ങളായി (ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ) വിഭജിക്കപ്പെട്ട ഹൈന്ദവ സാമൂഹ്യ വ്യവസ്ഥയ്കുള്ളിൽ പെടുന്ന ജാതികൾ ആണ് കേരളത്തിലെ സവർണ്ണ ജാതികൾ. നായർ മുതൽ നന്പൂതിരി വരെ ഉള്ള ജാതികൾ കേരളത്തിൽ സവർണ്ണ ജാതികൾ ആയി അറിയപ്പെടുന്നു. ഇതിൽ നായർ ശൂദ്ര വർണ്ണത്തിലും നന്പൂതിരി ബ്രാഹ്മണ വർണ്ണത്തിലും പെടുന്നു. കേരളത്തിൽ ഒരു വൈശ്യ ജാതി വളർന്ന് വരാത്തതിന് പ്രധാന കാരണം ആദ്യ കാലം മുതൽ ഇവിടെ കച്ചവടം നടത്തിയിരുന്നത് വിദേശികൾ ആയിരുന്നത് കൊണ്ടാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. സവർണ്ണർ ഹൈന്ദവ സാമൂഹ്യ ഘടനയ്കുള്ളിൽ പെടുന്നവർ ആയത് കൊണ്ട് അവർ ക്ഷേത്ര കാര്യങ്ങൾ ഉൾപ്പടെ ഹൈന്ദവ സാമൂഹ്യ ജീവിതത്തിൻറെ ഭാഗമായി അവരവരുടെ ജാതി കർമ്മങ്ങൾ നിർവഹിച്ച് പോന്നു.
ഇവിടെ പ്രധാനമായും മനസ്സിലാക്കേണ്ടത് ഈ ഹൈന്ദവ സമൂഹ്യ ഘടനയിൽ ഉൾപ്പെടുത്താതെ ഹിന്ദു ധർമ്മത്തിന് വെളിയിൽ അകറ്റി നിർത്തിയിരുന്ന ജനവിഭാഗങ്ങൾ ആയിരുന്നു ഈഴവർ ഉൾപ്പടെ ഉള്ള അവർണ്ണർ അഥവാ വർണ്ണം ഇല്ലാത്തവർ.
പുരുഷസൂക്തവും, സ്മൃതികളും, ഗീതയും എല്ലാം ഉൾപ്പെടുന്ന ഹൈന്ദവ ധർമ്മ ശാസ്ത്രങ്ങൾ മനുഷ്യരെ മുഴുവൻ നാല് വർണ്ണങ്ങൾ ആയി തിരിച്ചപ്പോൾ ആണ് കേരളത്തിൽ ഈഴവരെയും മറ്റ് വിഭാഗങ്ങളെയും ഒക്കെ വർണ്ണം പോലും ഇല്ലാത്ത, മനുഷ്യർ പോലും അല്ലാത്ത, ഒരു കൂട്ടമായി പരിഗണിച്ച് തൊട്ടുകൂടാത്തവർ ആയി നിർത്തിയത്. അതായത് ഹൈന്ദവവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ ആ വ്യവസ്ഥിതിക്കുള്ളിൽ പെടാതെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനവിഭാഗമായി, ഹൈന്ദവ ദൈവങ്ങളെ ആരാധിക്കാനോ ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറാനോ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ അനുവാദം ഇല്ലാതെ കഴിഞ്ഞ ഒരു കൂട്ടരായിരുന്നു ഈഴവർ ഉൾപ്പടെ ഉള്ള അവർണ്ണർ. ഇവർ ആണ് മത പരിവർത്തനത്തിലൂടെ നക്കി കൊല്ലപ്പെട്ടു എന്ന് മുതലാളി പറയുന്നത്. ഇവർ എങ്ങനെയാണ് മറ്റ് മതങ്ങൾ സ്വീകരിച്ചത് എന്നും പരിശോധിക്കേണ്ടതുണ്ട്. ഈഴവരുടെ ഹൈന്ദവവത്കരണം നടക്കുന്നത് പോലും പത്തൊന്പത് ഇരുപത് നൂറ്റാണ്ടുകളിൽ മാത്രം ആണ്. അതുവരെ അവരുടെ സ്ഥാനം അടിമകളുടേത് മാത്രം ആയിരുന്നു. ഇപ്പോൾ മാത്രം ആണ് ഈഴവർ തങ്ങൾ ഹിന്ദുക്കൾ ആണെന്നും ഹിന്ദു ഐക്യം വേണം എന്നും ഒക്കെ പറയാൻ തുടങ്ങിയത്. എസ് എൻ ഡി പിയുടെ തന്നെ ഒരു പഴയ സെക്രടറി ( ഇ മാധവൻ) എഴുതിയ 'ഈഴവർ ഹിന്ദുക്കൾ അല്ല' എന്ന പുസ്തകം (പുസ്തകത്തെ പറ്റി ഇവിടെ വായിക്കാം http://utharakalam.com/english/?p=319) വായിക്കുന്നത് ഈഴവ ജനത എത്രമാത്രം ഹിന്ദു സമുധായത്തോട് ഐക്യപ്പെടാതെ അകന്ന് കഴിഞ്ഞിരുന്നു എന്ന കാര്യം വ്യക്തമാക്കും.
മറ്റ് പല മതങ്ങളും സ്വീകരിക്കുന്ന കൂട്ടത്തിൽ നാരായണ ഗുരുവിൻറെ നേതൃത്വത്തിൽ വലിയ വിഭാഗം ഈഴവർ ഹിന്ദുമത സങ്കേതത്തിലും കയറി പറ്റി. അതിൽ കൃസ്ത്യൻ, മുസ്ലീം മതങ്ങളിലേക്ക് ചെന്ന മനുഷ്യരെ അവർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഹിന്ദു മതത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചവർക്ക് ചവിട്ടും ഇടിയും ആണ് പ്രതിഫലം ആയി ലഭിച്ചത്.
അന്യദേശത്ത് പോയി (ബ്രിട്ടീഷ് ഭരണം ഉള്ള പ്രദേശത്ത്) പഠനം കഴിഞ്ഞ് ഡോക്ടർ ആയി തിരവിതാംകൂറിൽ തിരിച്ച് വന്ന പൽപ്പുവിനോട് ഈഴവൻ ആയത് കൊണ്ട് പോയി തെങ്ങു കയറാൻ ആണ് ഹിന്ദു ഭരണകൂടം പറഞ്ഞത് എന്ന് നമ്മുടെ ഹിന്ദു മുതലാളിക്ക് അറിയില്ലയോ. നക്കി കൊന്നതിൻറെ ചരിത്രം പരിശോധിക്കുന്പോൾ അതും പഠിക്കണ്ടേ.
കേരളത്തിലെ ഹിന്ദുക്കൾ നക്കിയും കുത്തിയും കൊല്ലപ്പെടുന്നതിന് മുൻപ് അപാരമായ ധാർമ്മിക തേജസ്സോട് കൂടി കഴിഞ്ഞതിൻറെ ചരിത്രം 'കേരളത്തിൻറെ സാമൂഹ്യ ചരിത്രം' എന്ന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ വായിക്കാം...
"ബ്രാഹ്മണനിൽ നിന്ന് 16 അടി അകലെ നായരും, നായരിൽ നിന്ന് 16 അടി അകലെ ഈഴവനും, ഈഴവനിൽ നിന്ന് 32 അടി അകലെ പുലയനും, പുലയനിൽ നിന്ന് 32 അടി അകലെ നായാടിയും മാറി നിൽക്കണമായിരുന്നു. ഈ വ്യവസ്ഥകളെല്ലാം ക്രമീകരിച്ച് കൊണ്ട് പന്തീരാണ്ട് കൂടുന്പോൾ ചേരുന്ന മാമാങ്കത്തിൻറെ അനുമതി നേടിയെടുത്ത് അലംഘനീയമായ നിയമമാക്കി മാറ്റി."
അപ്പോൾ നക്കി കൊന്നതും കുത്തി കൊന്നതുമായ ഈഴവരുടെ പിൻമുറക്കാർ എത്രയും പെട്ടെന്ന് ഘർ വാപ്പച്ചി നടത്തി 16 അടി മാറി നിൽക്കേണ്ടതാണ്.
ഇതേ പുസ്തകത്തിൽ മറ്റൊരിടത്ത് പറയുന്നത് ശ്രദ്ധിക്കുക.
"ഈഴവർക്കും മറ്റ് അയിത്ത ജാതികാർക്കും ഒരു കാലത്ത് തൊട്ടുകൂടായ്മ എന്ന അയിത്തം മാത്രമേ ഉണ്ടായിയുന്നുള്ളുവെന്നും പിന്നീട് അവരുടെ പ്രവൃത്തി ദോഷം കൊണ്ട് ദൂരത്തും തീണ്ടുള്ള ജാതിക്കാരായി മാറിയതാണെന്നും ഒരു ബ്രാഹ്മണ കൃതിയായ കേരളോൽപ്പത്തിയിൽ പറയുന്നു. അവർണ്ണർ അവരുടെ സാമൂഹ്യ പദവിയിൽ താണുകൊണ്ടേ ഇരുന്നു എന്നതിന് ഈ പ്രസ്ഥാവന തെളിവാണ്. മൂന്ന് രീതിയിൽ ഉള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചാണ് അവർണ്ണ സമുദായങ്ങളെ താഴ്ത്തികെട്ടാൻ ബ്രാഹ്മണ മതം ശ്രമിച്ചത്. സാന്പത്തികമായി, ഭൂമിയുടെ മേലുള്ള അവരുടെ അവകാശം തട്ടിയെടുത്ത്. ആചാരപരമായി, അവരെ അയിത്തകാരായി മാറ്റി നിർത്തി. ബുദ്ധിപരമായി, എല്ലാവിധ വിജ്ഞാന സന്പാദന മാർഗ്ഗങ്ങളും അവരുടെ മുന്നിൽ കൊട്ടി അടച്ച്."
ഹിന്ദുക്കൾ എന്ന് താങ്കൾ ഇപ്പോൾ വിളിക്കുന്ന ജനങ്ങൾ പരസ്പരം നക്കി കൊന്നതിൻറെ ചരിത്രം ആണ് മുതലാളീ ഇപ്പോൾ പറഞ്ഞത്. ഇങ്ങനെ അടിച്ചമർത്തി തങ്ങളുടെ കാൽചുവട്ടിൽ അടിമകൾ ആക്കി ഇട്ട ജനങ്ങൾ ആണ് മുതലാളി വിദേശികളുടെ മിഷണറി പ്രവർത്തനങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആകൃഷ്ടരായി സ്വയം നക്കി കൊല്ലാൻ നിന്ന് കൊടുത്തത്. അത്രയ്ക് ഉജ്ജ്വലമായ അനുഭവങ്ങൾ ആണ് അവർക്ക് ഹിന്ദു മതത്തിൽ ലഭിച്ചത്.
ബുദ്ധമതക്കാരായിരുന്ന ഈഴവർ കേരളത്തിൽ ബ്രാഹ്മണമതം (ഇന്ന് ഹിന്ദു മതം എന്നൊക്കെ മയപ്പെടുത്തി പറയുമെങ്കിലും തത്വത്തിലും പ്രയോഗത്തിലും ബ്രാഹ്മണൻറെ ഹെജിമണി ആണ് അതിൻറെ കാതൽ) പ്രബലം ആയതോടെ ആണ് അയിത്ത ജാതിക്കാർ ആയി മാറിയത്.
വീണ്ടും അൽപം ചരിത്ര വായന ('കേരളത്തിൻറെ സാംസ്കാരിക ചരിത്രം' കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പി കെ ഗോപാലകൃഷ്ണൻ)
"ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ട് വരെ കേരളത്തിലെ ജനസംഖ്യയിൽ നല്ലൊരു വിഭാഗം ബുദ്ധമതക്കാരായിരുന്നു എന്ന് നാം കണ്ടല്ലോ. ബ്രാഹ്മണർക്ക് കേരളീയ ജീവിതത്തിൽ ആധിപത്യം ലഭിച്ചതോടെ അവർ ബുദ്ധമതാനുയായികളെ അകറ്റി നിർത്താൻ തുടങ്ങി. പിൽകാലത്ത് അവർ ഹിന്ദു മതം സ്വീകരിച്ചപ്പോൾ അവർണ്ണരായിട്ടാണ് അവരെ കണക്കാക്കിയത്. ഇങ്ങനെ ആദ്യം ബ്രാഹ്മണമതത്തെ എതിർക്കുകയും പിന്നീട് ഹിന്ദു മതക്കാരായി തീരുകയും ചെയ്ത വിഭാഗം ആണ് ഈഴവർ."
"ബംഗാളിലും ബുദ്ധമതാനുയായികൾ ഹിന്ദുക്കളായിത്തീർന്നപ്പോൾ താണ ജാതിക്കാരായിട്ടാണത്രേ അവരെ അംഗീകരിച്ചത്."
"ഈഴവരും ബുദ്ധമതവുമായുണ്ടായിരുന്ന ബന്ധത്തെ പറ്റി മറ്റു പല ചരിത്രകരന്മാരും എടുത്തു പറഞ്ഞിട്ടുണ്ട്. "ഈഴവർക്ക് ചിത്തൻ എന്നും അരത്തൻ എന്നും രണ്ട് ദേവതകളുണ്ട് ചിത്തൻ സിദ്ധനും അരത്തൻ അർഹതനും തന്നെ" എന്ന് സി വി കുഞ്ഞുരാമൻ പറയുന്നു. ഇത് ഈഴവർക്ക് ബുദ്ധമതവുമായി ഉണ്ടായിരുന്ന ബന്ധത്തെ ആണത്രേ സൂചിപ്പിക്കുന്നത്."
"ഈഴവരുടെ ചില ക്ഷേത്രങ്ങളിൽ ശാന്തി പ്രവൃത്തി നടത്തി പോന്നിരുന്നത് പണ്ടാരങ്ങൾ ആണ്. പണ്ടാരങ്ങൾ ബുദ്ധഭിക്ഷുക്കളുടെ പിന്തുടർച്ചക്കാരാണെന്നും സി വി കുഞ്ഞുരാമൻ അഭിപ്രായപ്പെടുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ കർത്താവായ ടി കെ വേലുപിള്ള ഇങ്ങനെ പ്രസ്താവിക്കുന്നു, "ബുദ്ധമതത്തിൻറെ പ്രഭാവകാലത്ത് ഈഴവർക്ക് ഈ രാജ്യത്ത് ഒരുവിധം ഉയർന്ന പദവിയാണ് ഉണ്ടായിരുന്നതെന്ന് കരുതാൻ ന്യായമുണ്ട്. ഈഴവരെ പോലെ ആ മതതത്വങ്ങളോട് അത്രയും ബഹുമാനമുള്ള മറ്റൊരു സമുദായവും ഇവിടെയില്ല. ഈഴവർ എന്ന അർത്ഥത്തിൽ ബൌദ്ധൻ എന്ന പദം കുഞ്ചൻ നന്പ്യാർ ഒരിടത്ത് പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്"
"ബി സി മൂന്നാം നൂറ്റാണ്ടിനും ഏ ഡി 3-4 നൂറ്റാണ്ടുകൾക്കും ഇടയിലെ തമിഴ് ബ്രാഹ്മി ലിഖിതങ്ങളിൽ ഈഴവരെ സംബന്ധിച്ച പരാമർശം ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. അരിട്ടപ്പട്ടി ലിഖിതത്തിലും, കീഴളവ് ലിഖിതത്തിലും, സിത്തവാസൽ ലിഖിതത്തിലും, തിരുപ്പുറകുൻറം ലിഖിതത്തിലും, പുകലൂർ ലിഖിതത്തിലും ഈഴവരെ പരാമർശിച്ച് കാണുന്നു. ഈ എല്ലാ ലിഖിതങ്ങളിലും ഏതെങ്കിലും ഈഴവർ ബൌദ്ധ ജൈന മുനിമാർക്ക് താമസസ്ഥലം നിർമിച്ച് കൊടുക്കുകയോ പള്ളി നിർമ്മിച്ച് കൊടുക്കുകയോ ചെയ്തതായിട്ടാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ ഈ ലിഖിതങ്ങളിലെ ഈഴവ ശബ്ദം ബൗദ്ധന്മാരെ സൂചിപ്പിക്കുന്നതാണെന്ന് വ്യക്തം."
അങ്ങനെ ബുദ്ധമതക്കാരായ ഈഴവരെ ജാതിവ്യവസ്ഥയിൽ അധിഷ്ടിതമായ ബ്രാഹ്മണ മതം പ്രചരിച്ചപ്പോൾ അയിത്തജാതിക്കാരാക്കി, അവർണ്ണരാക്കി അറിവും സന്പത്തും കൂലിയും നിഷേധിച്ച്, വിൽകാനും കൊല്ലാനും പറ്റുന്ന അടിമകളാക്കി ഹിന്ദുമതത്തിൻറെ പിന്നാന്പുറത്ത് നിർത്തുകയാണ് ഉണ്ടായത്. പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശികൾ വന്ന് അവരെ മതപരിവർത്തനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അടിമ വ്യവസ്ഥ നിരോധനം പോലുള്ള സാമൂഹ്യ പരിഷ്കരണ നിയമ നിർമ്മാണത്തിലൂടെയും നക്കി കൊല്ലുന്നത് വരെ അടിമകൾ ആയി കഴിയുകയായിരുന്നു മുതലാളീ അവർ.
അത് കൊണ്ട് ഇനി ഘർ വാപ്പച്ചി നടത്തുന്പോൾ അവരെ ഏത് തൊഴുത്തിലാ കൊണ്ട് കെട്ടേണ്ടത് എന്ന് അറിയാമല്ലോ.
ഇനി കെ ജി നാരായണൻറെ ചരിത്ര പുസ്തകത്തിലെ കേരളത്തിലെ അടിമകൾ എന്ന അധ്യായത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം.
കേരളം സന്ദർശിച്ച കാൻറർവിഷർ എന്ന ഡച്ച്കാരൻ ഇവിടുത്തെ അടിമകളെ പറ്റി എഴുതിയ ഭാഗം
"കേരളത്തിലെ ഓരോ നന്പൂതിരി ജന്മിക്കും ക്ഷത്രിയ രാജാക്കന്മർക്കും കരാളന്മാരായ നായർ പ്രഭുക്കന്മാർക്കും കൃഷിപ്പണിക്കാവശ്യമുള്ളത്ര അടിമപ്പണിക്കാർ ഉണ്ടായിരുന്നു. ഈ അടിമപണിക്കാരുടെ മക്കളും ഇതേ അടിമത്തത്തിൽ ജനിക്കുകയും വളരുകയും ജീവിക്കുകയും ചെയ്ത് കൊണ്ടിരുന്നു. അവർ ഓരോരുത്തരും പ്രത്യേകതകളുള്ള വിവിധ ജാതികളായിട്ടാണ് കണ്ട് വരുന്നത്. അവരുടെ യജമാനന്മാരായ ജന്മിമാർക്ക് തോന്നുന്ന പക്ഷം അവരെ കാരണം കൂടാതെ തന്നെ കൊലചെയാനുള്ള അവകാശവുമുണ്ട്. മറിച്ച് വില്കുകയും ചെയാം.
യജമാനന് മൃഗങ്ങളെ പോലെ അവരെ കൊല്ലുകയും വിൽക്കുകയും ചെയാം. അതിനെ നിരോധിക്കാൻ യാതൊരു തത്വശാസ്തരവും നിയമവും ഇല്ല"
തുടർന്ന് ഈ പുസ്തകം നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധിക്കു
"ബ്രാഹ്മണ കേന്ദ്രങ്ങൾ ആയ പാലക്കാട്ടും ചിറ്റൂരും ഈ കാലഘട്ടതിൽ അവിടുത്തെ ജനസംഖ്യയുടെ അഞ്ചിൽ ഒന്ന് ഇപ്രകരം അടിമകളെ കൊണ്ട് നിറഞ്ഞിരുന്നതായി മി ബുക്കനൻ അഭിപ്രായപ്പെട്ടിരിക്കുന്നു. അന്ന് ഒരു അടിമയ്കും അയാളുടെ പെണ്ണാളിനും കൂടി 250 മുതൽ 300 വരെ പണമായിരുന്നു വില. രണ്ടും മൂന്നും കുട്ടികൾ കൂടെ ഉണ്ടെങ്കിൽ 100 പണവും പണിയെടുക്കാൻ കഴിവുള്ള അഞ്ച് കുട്ടികൾ ഉണ്ടെങ്കിൽ 600 പണവും അധികം കിട്ടുമായിരുന്നു. ഇത്രയും വലിയ വിലകൊടുത്ത് അടിമകളെ വാങ്ങാൻ കഴിവില്ലാത്തവർക്ക് അടിമകളെ പാട്ടമായും പണയമായും ഒറ്റിയായും ലഭിച്ചിരുന്നു. ആഴ്ചയിൽ യുവാക്കന്മാർക്ക് രണ്ടിടങ്ങഴി നെല്ലും വൃദ്ധന്മാർക്ക് ഇടങ്ങഴി നെല്ലുമാണ് ഭക്ഷണത്തിന് കൊടുത്തിരുന്നത്. ആണ്ടിൽ ആണാൾക്ക് ഏഴു മുഴം തുണിയും പെണ്ണാൾക്ക് പതിനാല് മുഴം തുണിയും നാണം മറയ്കാൻ നല്കിയിരുന്നു."
ഇനി ചില നിർണ്ണായക കാര്യങ്ങൾ മുതലാളി ശ്രദ്ധയോടെ വായിക്കണം. ഹിന്ദുക്കളെ നക്കി കൊന്നതിൻറെ വിവരണം ആണ്.
"ഒരു വിഭാഗത്തെ ക്രിസ്തു മത പുരോഹിതന്മാർ വിലയ്ക് വാങ്ങി മതപരിവർത്തനം ചെയ്ത് ക്രിസ്ത്യാനികൾ ആക്കി സ്വതന്ത്രർ ആക്കിയതോട് കൂടി അടിമകളുടെ എണ്ണം കേരളത്തിൽ കുറയുവാൻ തുടങ്ങി. ഈ വിഷമ സ്ഥിതി തരണം ചെയുവാൻ അടിമ കുഞ്ഞുങ്ങളെ സൃഷ്ടിച്ച് എണ്ണത്തിൽ വന്ന കുറവ് പരിഹരിക്കുവാൻ വേണ്ടി ആയിരുന്നു ഉയർന്ന വില കൊടുത്ത് ആരോഗ്യവും പ്രസവശഷിയും കൂടിയ അടിമ സ്ത്രീകളെ വിലയ്ക് വാങ്ങി തുടങ്ങിയത്. അവരിൽ അധികം പേരും മകരം ഒന്ന് മുതൽ ഇരുപത്തെട്ട് വരെ ഉള്ള കാലങ്ങളിൽ ആചരിച്ച് വന്ന പുലപേടിയും മണ്ണാപേടിയും എന്ന രണ്ട് ആചാരങ്ങൾ വഴി സവർണ്ണ ഹിന്ദു സ്ത്രീകളിൽ നിന്നു അടിമകൾ ആക്കപ്പെട്ടവർ ആയിരുന്നു."
ക്രിസ്തു മതത്തിലേക്ക് നക്കി കൊന്ന ഹിന്ദു അടിമകളുടെ നഷ്ടം നികത്താൻ കൂടുതൽ അടിമകളെ ഉത്പാദിപ്പിക്കുകയാണ് അന്നത്തെ വിശാല ഹിന്ദു ഐക്യക്കാർ ചെയ്തത്. ഈ പുലപേടിയും മണ്ണാപേടിയും എന്താണെന്ന് മുതലാളി തൽക്കാലം അറിയേണ്ട. വലിയ സമുദായ ആചാര്യന്മാർ ഒക്കെ തലയിൽ മുണ്ടിട്ട് നടക്കുന്നതൊക്കെ മോശം അല്ലെ.
തുടർന്ന് വായിക്കുക
"ഈ അടിമകളിൽ ഒരു വിഭാഗം ഈഴവരും തീയരും മറ്റുമായിരുന്നു എന്നുള്ളത് രേഖകൾ കൊണ്ടും മറ്റ് വിളന്പരങ്ങൾ കൊണ്ടും വ്യക്തമായിട്ടുണ്ട്. അവരെ മോചിപ്പിക്കാൻ സവർണ്ണരിൽ പെട്ട ഒരു സനാതനഹിന്ദുവും അദ്വൈതവാദിയും ആരും രംഗത്ത് വന്നില്ല. ഏ ഡി 1847ൽ മാർത്താണ്ഡവർമ്മ ഉത്രം തിരുനാളിൻറെ കാലത്താണ് അടിമകളുടെ മോചനം ഒരു പ്രശ്നമായി ഉയർന്ന് വന്നത്. ക്രിസ്ത്യൻ പാതിരിമരാണ് അതിന് നേതൃത്വം നൽകിയത്. ചാറല്സ്മീഡ്, മാൾട്ട്, ബയ്ലി, ബേക്കർ എന്നീ പാതിരിമാർ അടിമത്തം അവസാനിക്കുന്നത് സംബന്ധിച്ച് ആദ്യമായി തിരുവിതാംകൂർ ഗവർണ്മെൻറിനെ സമീപിച്ച് ഒരു നിവേനം സമർപ്പിച്ചു. നാല് പ്രധാന ആവശ്യം ആണ് അവർ ഉന്നയിച്ചത്.
1) അടിമകളെ അന്യ രാജ്യങ്ങളിലേക്ക് വിൽക്കുകയും കയറ്റി കൊണ്ട് പോകുകയും ചെയുന്നത് അവസാനിപ്പിക്കുക
2) ബ്രിട്ടീഷ് ഇന്ത്യയിൽ അടിമത്തം അവസാനിപ്പിച്ച് കൊണ്ട് 1843ൽ പ്രയോഗത്തിൽ വരുത്തിയ ആക്ട് ഇവിടെയും നടപ്പിലാക്കുക
3) അടിമകൾക്ക് വസ്തുടമാവകാശം അനുവദിക്കുക
4) അടിമത്വത്തിൻറെ എല്ലാ പരന്പര്യങ്ങളും അവസാനിപ്പിക്കുക
ഈ ക്രിസ്ത്യൻ പാതിരിമാരുടെ പ്രക്ഷോഭണഫലമായി ഏ ഡി 1853 മുതൽ 1855 വരെയുള്ള കാലഘട്ടത്തിൽ പുലയർ, പറയർ, കുറവർ ഉൾപ്പടെ എല്ലാ അടിമകൾക്കും സ്വാതന്ത്ര്യം അനുവദിച്ചു.
ഇങ്ങനെ ഒക്കെ ആണ് മുതലാളി ഇവിടെ ക്രിസ്ത്യാനിയും മുസ്ലിമും ഒക്കെ ഉണ്ടായത്.
ഇത്രയും പ്രായം ഒക്കെ ആയ സ്ഥിതിയ്ക് ഇനി എങ്കിലും ഈ ജാതിമത ചിന്തയൊക്കെ അവസാനിപ്പിച്ച് നാരായണ ഗുരുവിൻറെ ആ 'ജാതി നിർണ്ണയം' ഒക്കെ വായിക്കണം. ഇനി ചരിത്രം പഠിക്കാൻ ഒന്നും സമയമില്ല. ഇതൊക്കെയെ രക്ഷയുള്ളു.

No comments:
Post a Comment