Saturday, October 25, 2014

ക്രൂശികരണം എന്ന് ബൈബിള്‍ പറഞ്ഞാല്‍ എന്താണ് ? പാര്‍ട്ട്‌ 2

ഇനി ക്രൈസ്തവ സുഹൃത്തുക്കളുടെ അടുത്ത പ്രശ്നം , യേശുവിന്റെ കുരിശുമരണം നിഷേധിച്ചുകൊണ്ട് അവതരിച്ച വിശുദ്ധ ഖുർആൻ വാക്യതിലും ഈ "സ്വലബ " എന്ന വാക്ക് വിശുദ്ധ ഖുർആൻ ഉപയോഗിച്ചത് എന്ത് കൊണ്ട് ? ഉത്തരം ഇതാണ് "കുത്തനെ നാട്ടിയ മരത്തടി" രണ്ടു 

കേസുകളിലും ഉള്ളത് കൊണ്ടാണ് വിശുദ്ധ ഖുർആൻ "സ്വലബ " എന്ന വാക്കു തന്നെ രണ്ടു സന്ദര്ഭങ്ങളിലും ഉപയോഗിച്ചത് എന്ന് കാണാം.
ഇനി മറ്റൊരു രസകരമായ വസ്തുത യേശുവിനെ തൂക്കിയതായി ക്രൈസ്തവർ വിശ്വസിക്കുന്ന "കുരിശിനു : ഗ്രീക്കിൽ ഉപയോഗിച്ചിട്ടുള്ള പദങ്ങൾ സ്റ്റോറോസ് (σταυρός) സൈലോൺ (ξύλον) എന്നിവയാണ്. ഇതിൽ വ്യാപകമായി ഉപയോഗിച്ച സ്റ്റൊരൊസ് എന്ന പദം കുത്തനെ നാട്ടിയ ഒറ്റതടിയാണെന്ന് കാണാം ,അത് കൊണ്ട് യേശു" ക്രൂഷിക്കപ്പെട്ടത്‌ "ഒറ്റ തടിയിലുള്ള ,മരത്തിൽ ആണെന്ന് യെഹോവ സാക്ഷികൾ പറയുന്നു,യേശുവിനെ ,പരസ്പരം ലംബമായ മരത്തടികൾ കൊണ്ടുള്ള കുരിശിൽ ആണ് തറച്ചത് എന്ന വാദം അവർ അംഗീകരിക്കുന്നില്ല ,വികി പീഡിയ ലിങ്ക് ചുവടെ കമെന്റ് കോളത്തിൽ കൊടുക്കുന്നു (മലയാള ത്തിലും വായിക്കാം )കാണുക:അതിൽ ഇങ്ങനെ കാണുന്നു "ജെ.ഡി പാർസൺസിനാലുള്ള ദി നോൺ ക്രിസ്റ്റ്യൻ ക്രോസ്സ് എന്ന പുസ്തകം, ഇ.വി.ബുല്ലിങ്കറാലുള്ള ദി കംബാനിയൻ ബൈബിളിന്റെ അനുബന്ധം എന്നിവ ഇപ്രകാരം പറയുന്നു:
"പുതിയ നിയമത്തിലെ നിരവധി എഴുത്തുകളിൽ യേശുവിനുവേണ്ടി ഉപയോഗിക്കപെട്ട സ്റ്റോറോസ് ഒരു സാധാരണ സ്റ്റോറോസ് അല്ലാതെ മറ്റെന്തെങ്കിലുമാണെന്ന് പരോക്ഷമായിപ്പൊലും തെളിവു നൽകുന്ന ഒരു വാചകം പോലും മൂലഗ്രീക്കിലില്ല; അതു ഒറ്റത്തടിയായിരിക്കാതെ രണ്ടു തടികൾ കുറുകെ വച്ച് ആണിയടിച്ചതാണെന്നുള്ളതിന് അത്രയും പോലും തെളിവുകളില്ല....സഭയുടെ ഗ്രീക്ക് ഭാഷയിലുള്ള രേഖകൾ നമ്മുടെ സ്വന്തം ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ നമ്മുടെ ഉപദേഷ്ടാക്കന്മാർ സ്റ്റോറോസ് എന്ന പദം 'കുരിശ്' എന്ന് തർജ്ജമ ചെയ്തതും ആ നടപടിയെ പിന്താങ്ങാൻ വേണ്ടി നമ്മുടെ നിഘണ്ടുക്കളിൽ സ്റ്റോറോസ് എന്നതിന് 'കുരിശ്' എന്ന് അർത്ഥം കൊടുത്തതും വളറ്റെ തെറ്റിദ്ധാരണയിലേക്ക് ഇടയാക്കി. അപ്പൊസ്തലന്മ്മാരുടെ നാളുകളിൽ അതിന്റെ പ്രാഥമിക അർത്ഥം അതായിരുന്നില്ല എന്നും പിന്നെയും ദീർഘനാൾ കഴിയുന്നതുവരെ പ്രാഥമിക അർത്ഥം അതായിത്തീർന്നില്ല എന്നും അങ്ങനെയായെങ്കിൽ തന്നെ അത് സ്ഥിരീകരിക്കത്തക്ക തെളിവൊന്നും ഇല്ലാതിരിക്കെ യേശുവിനെ വധിക്കാൻ ഉപയോഗിച്ച സ്റ്റോറോസ് ആ കൃതിയിൽ ഉ ള്ളതാണെന്ന് ഏതോ കാരണത്താൽ അനുമാനിച്ചതുകൊണ്ട് മാത്രമാണ് അങ്ങനെ സംഭവിച്ചതെന്നും ശ്രദ്ധാപൂർവ്വം വിശദീകരിക്കാതെയാണ് അവർ അപ്രകാരം ചെയ്തത്.

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...