അടുത്ത പ്രശ്നം ഭാര്യയെ അടിക്കാന്‍ അനുവാദം കൊടുത്ത് എന്നതാണ്. സ്ത്രീ അനുസരണക്കേട്
കാണിക്കുന്ന വല്ല സാഹചര്യവും വന്നാല്‍ ആദ്യം അവളെ ഉപദേശിക്കണം. എന്നിട്ടും നേരെ
ആയില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് അകന്നു നില്‍ക്കണം. അവസാനത്തെ മാര്‍ഗമാണ് അടി. യഥാര്‍ഥത്തില്‍
കിടപ്പറയില്‍ നിന്നും അകന്നു നിന്നാല്‍ തന്നെ സ്ത്രീയെ സംബന്ധിച്ചിടെത്തോളം പ്രയാസകരമായിരിക്കും.
അടിയുടെ ആവശ്യം വരികയില്ല. ഇനി അഥവാ വരുന്നുണ്ടെങ്കില്‍ അത്രക്കും ഗുരുതരമായ പ്രശ്നം
അവര്‍ക്കിടയില്‍ ഉണ്ട് എന്നാണര്‍ത്ഥം. പലപ്പോഴും വിവാഹ മോചനത്തിലേക്ക് ഇത് എത്താം.
അങ്ങനെയൊരു വലിയ തിന്മ തടയാന്‍ സഹായിക്കുമെങ്കില്‍ ലഘുവായ രീതിയില്‍ അടിക്കാം. അതും
മുഖത്തടിക്കാന്‍ പാടില്ല.
സ്ത്രീയെ അടിക്കുന്നത് നല്ലൊരു കാര്യമായി ഇസ്ലാം കാണുന്നില്ല. പ്രവാചകന്‍ (സ) പറയുന്നത് കാണുക:
"ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല.""നാണമില്ലേ നിങ്ങള്‍ക്ക്? സ്ത്രീയെക്കാള്‍ കൈകരുത്തുണ്ടെന്നു
കരുതി പുരുഷന് അവളെ ഇഷ്ടാനുസരണം വേദനിപ്പിക്കാനോ കരുത്ത് കാണിക്കണോ
യാതൊരധികാരവുമില്ല." (ബുഖാരി, മുസ്ലിം)
ഭാര്യയെ അടിക്കേണ്ട സാഹചര്യം ഏതാണെന്ന് പ്രവാചകന്‍ (സ) പറയുന്നത് കാണുക:
ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: "സ്ത്രീകളോട് നന്നായി
പെരുമാറുക. നിങ്ങളുടെ കൈകളിലാണ് അവര്‍ ... അവര്‍ മ്ലേച്ചവൃത്തികള്‍ ചെയ്താലേ നിങ്ങള്‍ മറിച്ചു
പെരുമാറാവൂ. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ കിടപ്പറയില്‍ ബഹിഷ്കരിക്കുക. കഠിനമല്ലാതെ
അടിക്കുക..." (തിര്‍മുദി)"നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കിഷടമില്ലാത്തവരെ ചവിട്ടാനനുവദിക്കാതിരിക്കുക
എന്നത് സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശമാണ്. ആ അപരാധം അവര്‍ ചെയ്താല്‍
കഠിനമല്ലാതെ അടിക്കുക." (മുസ്ലിം)
വ്യക്തമായ മ്ലേച്ചവൃത്തി ചെയ്താലേ അടിക്കാന്‍ പാടുള്ളൂ എന്നാണു ഇസ്ലാം പഠിപ്പിക്കുന്നതെന്ന്
വ്യക്തമായല്ലോ.
ചെറിയ ഒരു പോയിന്റ് കൂടെ
--------------------------------------------
ബുദ്ധിയുള്ള ആരെങ്കിലും പറയുമോ, വിവാഹമോജനം നല്കുന്നതന്നു ഒന്ന് തല്ലുന്നതിനെക്കാൾ
നല്ലതെന്ന്? എങ്കിൽ പിന്നെ നമ്മുടെ രാജ്യത്തെ കുടുംബകൊടതികല്ലെല്ലാം, വിവാഹമോച്ചനതിനെ സമയം കാന്നൂ, അതാന്നു ഇസ്ലാമിക വിശ്വാസവും വിശ്വാസമില്ലായ്മയും തമ്മിലുള്ള വ്യത്യാസം,
No comments:
Post a Comment