ബൈബിള്‍ വായിച്ചാല്‍ നമുക്ക് സ്നേഹം തോന്നുക സാത്താനോടാണ്
ഇതിനെ കുറിച്ച് ഒരു യുക്തിവാദി പറഞ്ഞ പോസ്റ്റിലെ കര്യംനു താഴെ കോപി ചെയ്തിരിക്കുന്നത് .
സാത്താനാണ് ആരാധിക്ക പ്പെടെണ്ടത്... നുണ പറഞ്ഞ യഹോവയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കാൻ ശ്രമിച്ച... മനുഷ്യൻ ദൈവ തുല്യൻ ആകുന്നതു സ്വപ്നം കണ്ട സാത്താനെ ആരാധിക്കുന്നവർ നുണയനായ ദൈവത്തെ ആരാധിക്കുന്നവരെക്കാൾ എത്രയോ ഭേദമാണ്...!!!

ആദമിനെ സൃഷ്ടിച്ച ദൈവം ആദമിനോട് പറഞ്ഞു
" യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം... എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും " ( ഉല്‍പ്പത്തി 2 : 16-17)

ഹവ്വ യുടെ മുന്നില്‍ പാമ്പിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട സാത്താൻ അവളോട് ചോദിക്കുന്നു :-
"യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. "( ഉല്‍പ്പത്തി 3: 1)
ഹവ്വ പറയുന്നു :-
ഹവ്വ പറയുന്നു :-
"സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;... എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. " ( ഉല്‍പ്പത്തി 3: 2-3)
പാമ്പ് ഹവ്വയോടു ഇപ്രകാരം പറയുന്നു :-
"പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. " ( ഉല്‍പ്പത്തി 3 ; 4-5)
പാമ്പ് ഹവ്വയോടു പറഞ്ഞത് നൂറു ശതമാനവും സത്യമായ കാര്യം ആണ് എന്ന് തുടര്‍ന്നുള്ള ബൈബിൾ വചനങ്ങൾ സൂചിപ്പിക്കുന്നു...
ഹവ്വ പഴം പറിച്ചു തിന്നുകയും ഭര്‍ത്താവിനു കൊടുക്കുകയും ചെയ്തു...!!!
"ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി" (ഉല്‍പ്പത്തി 3: 7)
" യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. "
(ഉല്‍പ്പത്തി 3: 22)
(ഉല്‍പ്പത്തി 3: 22)
യഹോവ പറയുന്നു നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ ഫലം കഴിച്ചതിലൂടെ അവർ നമ്മിൽ ഒരുവനെ പോലെ ആയി... 3:7 ഇൽ പറയുന്നത് പോലെ പഴം കഴിച്ചു അവരുടെ കണ്ണ് തുറക്കുകയും ചെയ്തു...
അതായത് സാത്താൻ പറഞ്ഞത് 100% വും സത്യമാണ്... പഴം കഴിച്ച ആദവും ഹവ്വയും മരിച്ചില്ല... ആദം 930 വര്‍ഷം ഭൂമിയില്‍ ജീവിച്ചു... പഴം "തിന്നുന്ന നാളിൽ നീ മരിക്കും" എന്ന കല്ലുവച്ച നുണ പറഞ്ഞത് യഹോവയാണ്... നുണയനായ യഹോവ ദൈവവും മനുഷ്യനെ സത്യം ബോധിപ്പിച്ച സാത്താൻ നീചനും ആകുന്നതു എങ്ങനെ...???
ഉല്‍പ്പത്തി 3: 23 ഇൽ യഹോവ അവരെ പുറത്താക്കി എന്ന് പറയുന്നു...!!!
പഴം കഴിച്ചാൽ പുറത്താക്കും എന്ന് യഹോവ പറഞ്ഞിരുന്നില്ല മരിക്കും എന്നേ പറഞ്ഞിരുന്നുള്ളൂ... കളിയുടെ നിയമാവലിയിൽ ഇല്ലാത്ത വൃത്തികെട്ട കളി ആണ് യഹോവ ഇവിടെ കളിച്ചത്...!!
പഴം കഴിച്ചാൽ പുറത്താക്കും എന്ന് യഹോവ പറഞ്ഞിരുന്നില്ല മരിക്കും എന്നേ പറഞ്ഞിരുന്നുള്ളൂ... കളിയുടെ നിയമാവലിയിൽ ഇല്ലാത്ത വൃത്തികെട്ട കളി ആണ് യഹോവ ഇവിടെ കളിച്ചത്...!!
എന്തുകൊണ്ട് ദൈവം മനുഷ്യനോടു നുണ പറഞ്ഞു... നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ ഫലം കഴിച്ചാൽ മനുഷ്യൻ ദൈവത്തെ പോലെ ആകും... പിന്നെ മനുഷ്യൻ അവന്റെ അടിമ അല്ല... അത് യഹോവയെ പോലെ "സ്വയം പൊക്കി" ആയ ദൈവത്തിനു സഹിക്കാൻ കഴിയില്ല...!!! മനുഷ്യന്റെ ഉയര്‍ച്ച സപ്നം കണ്ടു അതിനു വേണ്ടി നിസ്വാർഥ സേവനം ചെയ്തു ദൈവം എന്ന നുണയന്റെ ശിക്ഷ ഏറ്റു വാങ്ങിയ സാത്താൻ ആണ് ചരിത്രത്തിലെ ആദ്യ വിമോചന നായകൻ... ആ സാത്താൻ തന്നെ ആണ് ആരാധിക്കപ്പെടെണ്ടത്...!!! അല്ലാതെ നുണ പറഞ്ഞു മനുഷ്യനെ വഞ്ചിച്ച ദൈവം എന്ന വഞ്ചകനല്ല ...!!!
source:https://www.facebook.com/photo.php?fbid=822730104466541&set=gm.831936503512537&type=1
source:https://www.facebook.com/photo.php?fbid=822730104466541&set=gm.831936503512537&type=1
ഒരു plus ഉം ഒരു minus ഉം ഉണ്ടെങ്കിൽ മാത്രമേ പൂർണത ഉണ്ടാവൂ. ഇല്ലെങ്കിൽ ഭൂമി മടിയന്മാരുടെ ലോകം ആയേനേം!. ആരും ഭാഷ പോലും പഠിക്കില്ലായിരുന്നു. ആദം ന്റെ കാലം പോലെ എന്നെന്നും ഭൂമി മുഴുവൻ ആയേനേം. കൂടാതെ മനുഷ്യർക്ക് നടക്കാൻ പോലും സ്ഥലം ഉണ്ടാകുമായിരുന്നില്ല, ഭൂമിയിൽ!കാരണം മരണം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ആരെങ്കിലും scientist ആയി അന്ന് ഉണ്ടായിരുന്നു എങ്കിൽ പ്രപഞ്ചത്തിൽ മറ്റു ഗ്രഹങ്ങളിൽ മനുഷ്യർ താമസം തുടങ്ങിയെനേം, എന്നും കൂടി ചിന്തിക്കാം. അതിനായിരുന്നു 9ഗ്രഹങ്ങൾ സൂര്യന് കീഴിൽ നൽകിയത്. സാത്താൻ വന്നത് കൊണ്ട് ഭൂമി നിറഞ്ഞില്ല. മറ്റു ഗ്രഹങ്ങൾ താമസ യോഗ്യം ആക്കേണ്ടി വന്നില്ല. വലിയ നഷ്ടം ആയിപ്പോയി!👌.
ReplyDelete