Saturday, October 25, 2014

ഏകദൈവവിശ്വാസം നമുക്ക് ഹൈന്ദവ ഗ്രന്ഥങ്ങളില്‍ കാണാം


ഞങ്ങള്‍ മുസ്ലിംകള്‍ നിങ്ങള്‍ ഹിന്ദുക്കളുടെ വിശ്വാസത്തിനു എതിരല്ല .
നിങ്ങളുടെ ഈ രണ്ടു വരികളില്‍ ഞങ്ങളുടെ വിശ്വാസം നിലനില്‍ക്കുന്നു



“ഹിരണ്യ ഗര്‍ഭ:സമവര്‍ത്ത താഗ്രേ
ഭൂതസ്യ ജാത:പരിതേക ആസിത്
സദാധാനപൃഥിവവീം, ദ്യാമൂ തേമാം
കസ്മൈദാവായ ഹവിഷാ വിധേമ.”
(ആദിയില്‍ ഹിരണ്യഗര്‍ഭന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അവനാണ് സകല ഭുവനങ്ങളുടെയും അധീശാധികാരി. അവന്‍ ഭൂമിയേയും സ്വര്‍ഗ്ഗത്തേയും അതതു സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അവനില്‍ നിന്നാണ് സര്‍വ്വചരാചരങ്ങളും ഉണ്ടായത്. ലോകം മുഴുവന്‍ അവന്റെ കല്പനകള്‍ അനുസരിക്കുന്നു. അതിനാല്‍ അവന് മാത്രം ഹവിസ്സര്‍പ്പിക്കുക) ഋഗ്വേദം 10:121:1) ഇതേ ആശയം ഉള്‍ക്കൊള്ളുന്ന ശ്ളോകങ്ങള്‍ മറ്റു വേദങ്ങളിലും കാണാന്‍ കഴിയും (ശ്വേതാശതരോപനിഷത്ത് 3:1-3:19-6:5, മുണ്ഡകോപനിഷത്ത് 2:2:11, കഠോപനിഷത്ത് 1:2, 22,23)


“നശ്വരങ്ങളായ ദേവ പിതൃമാനവാദികളെ ഉപാസിക്കുന്നവര്‍ അജ്ഞാതമാകുന്ന ഘോരാന്ധകാരത്തില്‍ പതിക്കുന്നു. അവിനാശിയായ പരമാത്മാവിനെക്കുറിച്ച് മിഥ്യാഭിമാനത്തോടുകൂടിയായിരിക്കുന്നവരും ഘോരാന്ധകാരത്തില്‍ തന്നെ പതിക്കുന്നു” (ഈശാവാസ്യോപനിഷത്ത് 12)

 സാക്ഷാല്‍ ദൈവത്തെയല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നതും ആരാധിക്കുന്നതും അരുതാത്തതാണെന്ന് ഇസ്‌ലാമിനെപ്പോലെ ഹിന്ദുമതവും പഠിപ്പിക്കുന്നുണ്ട്. വിഗ്രഹാരാധന ബഹുദൈവാരാധനയല്ലെങ്കില്‍ അന്യാരാധനയെ വിമര്‍ശിക്കേണ്ടതില്ലല്ലോ. 
ഛന്ദോഗ്യോപനിഷത്തില്‍ ഇങ്ങനെ കാണാം: 

''ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത'' (ഓംകാരം യാതൊരുവന്റെ നാമധേയമാണോ, യാതൊരുവന്‍ ഒരിക്കലും നശിക്കയില്ലയോ അവനെയാണ് ഉപാസിക്കേണ്ടത്; മറ്റൊരുവനെയല്ല.)

വിഖ്യാതമായ ഹൈന്ദവസ്‌തോത്രത്തിലിങ്ങനെ കാണാം:
''ത്വമേകം വരണ്യം ത്വമേകം ശരണ്യം
ത്വമേകം ജഗത്കാരണം വിശ്വരൂപം''
(നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോല്‍പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം.)


ശ്വേതാശ്വതരോപനിഷത്തിലിങ്ങനെ കാണാം:
'തമീശ്വരാണാം പരമം മഹേശ്വരം
തം ദേവതാനാം പരമം ച ദൈവതം
പതിം പതീനാം പരമം പരസ്താത്
വിദാമ ദേവം ഭുവനേശമീഡ്യം'' (67)
(അത് എല്ലാ ഈശ്വരന്മാരുടെയും മഹാനായ ശാസകനും സര്‍വ ദേവന്മാര്‍ക്കും പരമാരാധ്യനും സമസ്ത പതികളുടെയും പതിയും ധസംരക്ഷകന്‍പ സമസ്ത ബ്രഹ്മാണ്ഡനായകനും ആകുന്നു. സ്തുത്യര്‍ഹനും പ്രകാശ സ്വരൂപനുമായ അത് സര്‍വത്തിനും അതീതമാണെന്ന് നാം മനസ്സിലാക്കുന്നു.)


ഗീതയിലിങ്ങനെ കാണാം:
''യാന്തി ദേവപ്രതാ ദേവാന് പിതൃന് യാന്തി പിതൃ വ്രതാഃ
ഭൂതാനി യാന്തി ഭൂതേ ജ്യായാന്തി മദ്യാജിനോ ള ഹമാം.''
(ദേവന്മാരെ ഉപാസിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവര്‍ പിതൃക്കളെ അണയുന്നു. ഭൂതങ്ങളെ ഉപാസിക്കുന്നവര്‍ ഭൂതങ്ങളിലെത്തുന്നു. എന്നാല്‍ എന്നെ ഉപാസിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.) (ഉദ്ധരണം: വിദ്യവാചാസ്പതി വി. പനോളി, 'ശ്രീശങ്കരദര്‍ശനം', പുറം 91)


 "ദൈവത്തെ ഏകനായി അറിയുന്നവന്സത്യം മനസ്സിലാക്കിയിര ിക്കുന്നു.അവന്രണ്ടെന്നോ മൂന്നെന്നോ നാലെന്നോ അഞ്ചെന്നോ ആറെന്നോ ഏഴെന്നോ എട്ടെന്നോ ഒമ്പതെന്നോ പത്തെന്നോ വിളിക്കപ്പെടുന്നില്ല. ശ്വസിക്കുന്നതുംശ്വസിക്കാത്തതുമ ായസകലതിനെയും അവന്നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഉന്നതമായശക്തികളുള്ക്കൊള ്ളുന്ന അവന്ഏകനാണ്. ഏകന് മാത്രമാണ്.എല്ലാവിധ ദൈവികശക്തികളും അവനില്കേന്ദ്രീകരിച്ചു കൊണ്ട്ഐക്യപ്പെട്ടിരിക ്കുന്നു''- (അഥര്വവേദം 13:5:14-21)

  "ഏകനായ അവന്ഏകനായിതന്നെ എന്നെന്നും നിലനില്ക്കുന്നവനാണെന്ന് വിശ്വസിക്കുക.രണ്ടാമതൊരു ദൈവം ഇല്ല തന്നെ''അഥര്വവേദം 13:5:20,21

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...