Saturday, October 25, 2014

ക്രൈസ്തവ മതവും യുദ്ധങ്ങളും


യേശുവും പരീശന്മാരും തമ്മില്‍ നിലവിലുണ്ടായിരുന്ന ശക്തമായ പോരാട്ടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുതിയ നിയമത്തില്‍ ഉടനീളം പ്രതിധ്വനിക്കുന്നുണ്ട്.(ലൂക്കോസ് 11:39, മാര്‍ക്കോസ് 8:15, മത്തായി 3:7, 5:20, 23:13-15, 23:23-29)

ഈ പോരാട്ടത്തിന്റെ മുഖ്യനിദാനം വാക്രൂപേണയുള്ള വെളിപാടിന്റെ ആധികാരികതയായിരുന്നു. യേശുവിന്റെ കാലത്ത് തല്‍മൂദിനെ "മുതിര്‍ന്നവരുടെ പാരമ്പര്യം'' എന്നാണ് വിളിച്ചിരുന്നത്.(മത്തായി 15:1-9)).

യേശുവിന്റെ മിശാഹാപദവി അംഗീകരിക്കാതിരുന്നതും ഉള്‍ക്കാമ്പു തകര്‍ത്തുകൊണ്ടുള്ള ജൂതമുഖ്യധാരാ മതഭാവത്തെക്കുറിച്ച് യേശു ഉന്നയിച്ച ആരോപണവും ഇരുജനവിഭാഗങ്ങളെയും തമ്മില്‍ അകറ്റി. അദ്ദേഹത്തെ കുരിശിലേറ്റാന്‍ ജൂതമതനേതൃത്വം മുന്‍കയ്യെടുത്തു. പില്‍ക്കാലത്ത് പരമപഥത്തിലെത്തിക്കുംവിധം ദൈവത്വപദവിയുള്ളവനായി യേശുവിനെ പരിഗണിക്കുന്ന ദൈവശാസ്ത്രം ക്രൈസ്തവതയില്‍ ക്രമേണ രൂപപ്പെട്ടതോടെ ജൂത-ക്രൈസ്തവ വൈരുധ്യങ്ങള്‍ മൂര്‍ഛിച്ചു.
ഒന്നാം നൂറ്റാണ്ടിന് ശേഷം ജൂതമതവും ക്രിസ്തുമതവും തമ്മിലുള്ള ശാത്രവം മുറുകുകയും ക്രിസ്തുമതം ജൂതവിരുദ്ധതയെ പ്രചോദിപ്പിക്കുകയും ചെയ്തു. ക്രൈസ്തവ രാഷ്ട്രങ്ങളില്‍ ജൂതര്‍ക്ക് സ്ഥാനമില്ലാതായി.( Bertand Russell, Histing of Western Philosophy, Routledge: London, 1946, p.324)


   പിന്നീട് ജൂതരും റോമന്‍ അധീശത്വവും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമായി. റോമന്‍ സേനയുടെ ജൂതനരമേധം തികച്ചും ഭീതിജനകമായിരുന്നു. ജൊസീഫസ് (37-100) എന്ന വിഖ്യാത ചരിത്രകാരന്റെ കണക്കനുസരിച്ച് ഏതാണ്ട് 11 ലക്ഷം ജൂതര്‍ കൂട്ടക്കുരുതിക്കിരയായി; ആയിരക്കണക്കിന് പേര്‍ അടിമകളാക്കപ്പെട്ടു. ഈ നരമേധം ജൂതരുടെ എല്ലാ ഗോത്രപാരമ്പര്യത്തെയും വിഛേദിച്ചുകളഞ്ഞു.(John Mc Clintock, James Strong, Cyclopaedia of Biblical, Theroerical and Ecclesiastical Literature, Vol:3, Baker: Michigan, p.771)

  ക്രൈസ്തവര്‍ ജൂതര്ക്കെ തിരെ

ഇസ്രയേലിനെ ദൈവികപദ്ധതിയില്നി്ന്ന് പുറത്താക്കപ്പെട്ടതായി ആദിമകാല ചര്ച്ച് വ്യാഖ്യാനിച്ചു.( M. Basiler Schlink, Israel, My Chosen People, Kanaan Publications: Darmstadt, 1995, p.28)


അന്ത്യോക്യായിലെ ഇഗ്നേഷ്യസിന്റെ (70-107) ഒരു കത്തില്‍ ആദ്യകാല ചര്ച്ച്c പുതിയ ഇസ്രയേലായി മാറിയെന്ന വാദം ഉയര്ന്നി രുന്നു.( Edward H. Flannery, The Anguish of the Jews: Twenty-Three Centuries of Anti-Semitism, Paulist Press: NewYork, 1985, p.34-35)

ജറുസലേമിലെ സോളമന്റെ നിര്മിuതിയിലുള്ള ജൂതദേവാലയം ക്രിസ്താബ്ദം 70-ല്‍ തകര്ക്കിപ്പെട്ടു. പിന്നീട് ക്രിസ്താബ്ദം 132-135 കാലഘട്ടത്തില്‍ നടന്ന ബാര്കോ.ക്ബാ കലാപത്തെ തുടര്ന്ന് ജൂത ജനത സമഗ്രനാശത്തിന്റെ വക്കിലെത്തി.
യേശുവിന്റെ വധം എന്ന ക്രിമിനല്‍ കുറ്റത്തിന് ജൂതരാണുത്തരവാദികള്‍ എന്ന വാദമാണ് ക്രൈസ്തവ ചരിത്രത്തിലുടനീളം ഏറ്റവും ശക്തമായി ഉയര്ത്ത പ്പെട്ട ജൂതരുടെ കുറ്റം.( മത്തായി 20:18-)


"ഈ ദുരന്തം നിങ്ങള്ക്ക് ന്യായപൂര്വംക വിധിക്കപ്പെട്ടതാണ്. ഏറ്റവും നീതിമാനായ ഒരുവനെ നിങ്ങള്‍ വധിച്ചതാണ് നിങ്ങളുടെ കുറ്റം''- വിശുദ്ധ ജസ്റിന്‍ മേയര്‍ (103-165) കുറിച്ചു. (അപ്പോസ്തല പ്രവൃത്തി 4:26-28 എന്നിവ ഇതിലേക്ക് വെളിച്ചം വീശുന്നു) 
യാഥാസ്ഥിതിക ക്രിസ്തു
മതം 'വിശുദ്ധ അഗസ്റി'ന്റെ (354-430) കാലം മുതലെങ്കിലും ക്രൈസ്തവ സഭയാണ് പുതിയ ഇസ്രയേല്‍ എന്ന വാദത്തിലായിരുന്നു. ഈ ചിന്താഗതിയാണ് യേശുവിന്റെ പേരില്‍ ആന്റിസെമിറ്റിസത്തിലേക്കും കുരിശുയുദ്ധത്തിന്റെ ഭീകരതയിലേക്കും ഇന്ക്വി്സിഷനിലേക്കും നയിച്ചതെന്ന് ക്രൈസ്തവ സയണിസ്റ് ഹാള്‍ ലാന്റ്സേ വാദിക്കുന്നു. (Edward H.Flannery, Op. Cit, p.40)

'വിശുദ്ധ അഗസ്റിന്‍' ജൂതരെ സോദരനെ കൊന്ന കായേനോട് ഉപമിച്ചു. അദ്ദേഹത്തിന്റെ 'ദൈവത്തിന്റെ നഗരം' എന്ന രചനക്ക് ശേഷമാണ് ക്രൈസ്തവ മുഖ്യധാരയുടെ ഭാഗമായി സഹസ്രാബ്ദത്തോളം വാണരുളിയ 'പകരമാക്കപ്പെട്ട ദൈവശാസ്ത്രം' (റീപ്ളേസ്മെന്റ് തിയോളജി) ശക്തിപ്പെട്ടത്. മാര്ട്ടി ന്‍ ലൂതര്‍ (1483-1546) അടക്കമുള്ള 16-ാം നൂറ്റാണ്ടിലെ ക്രൈസ്തവ മതനവോത്ഥാന നായകര്‍ ഈ വിശ്വാസത്തില്‍ അടിയുറച്ചവരായിരുന്നു. ക്രിസ്താബ്ദം 70-ല്‍ റോമന്‍ അധികാരികളില്നിിന്ന് ജൂതര്‍ നേരിട്ട അതിക്രമങ്ങള്‍ യേശുവിനെ നിഷേധിച്ചതിന്റെ ഫലമായി അവര്ക്ക്ട അനുഭവിക്കേണ്ടി വന്ന

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...