(1).യേശുവും പരീശന്മാരും തമ്മില്‍ നിലവിലുണ്ടായിരുന്ന ശക്തമായ പോരാട്ടത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുതിയ നിയമത്തില്‍ ഉടനീളം പ്രതിധ്വനിക്കുന്നുണ്ട്.
(2) ഈ പോരാട്ടത്തിന്റെ മുഖ്യനിദാനം വാക്രൂപേണയുള്ള വെളിപാടിന്റെ ആധികാരികതയായിരുന്നു. യേശുവിന്റെ കാലത്ത് തല്മൂദിനെ "മുതിര്‍ന്നവരുടെ പാരമ്പര്യം'' എന്നാണ് വിളിച്ചിരുന്നത്.
(3)യേശുവിന്റെ മിശാഹാപദവി അംഗീകരിക്കാതിരുന്നതും ഉള്‍ക്കാമ്പു തകര്‍ത്തുകൊണ്ടുള്ള ജൂതമുഖ്യധാരാ മതഭാവത്തെക്കുറിച്ച് യേശു ഉന്നയിച്ച ആരോപണവും ഇരുജനവിഭാഗങ്ങളെയും തമ്മില്‍ അകറ്റി. അദ്ദേഹത്തെ കുരിശിലേറ്റാന്‍ ജൂതമതനേതൃത്വം മുന്‍കയ്യെടുത്തു. പില്ക്കാലത്ത് പരമപഥത്തിലെത്തിക്കുംവിധം ദൈവത്വപദവിയുള്ളവനായി യേശുവിനെ പരിഗണിക്കുന്ന ദൈവശാസ്ത്രം ക്രൈസ്തവതയില്‍ ക്രമേണ രൂപപ്പെട്ടതോടെ ജൂത-ക്രൈസ്തവ വൈരുധ്യങ്ങള്‍ മൂര്‍ഛിച്ചു.
ഒന്നാം നൂറ്റാണ്ടിന് ശേഷം ജൂതമതവും ക്രിസ്തുമതവും തമ്മിലുള്ള ശാത്രവം മുറുകുകയും ക്രിസ്തുമതം ജൂതവിരുദ്ധതയെ പ്രചോദിപ്പിക്കുകയും ചെയ്തു. ക്രൈസ്തവ രാഷ്ട്രങ്ങളില്‍ ജൂതര്‍ക്ക് സ്ഥാനമില്ലാതായി.
(4) അതേസമയം ജൂതര്‍ക്കെതിരായ വിരോധം കൂടുതല്‍ രൂക്ഷമാകുന്നവിധം സുവിശേഷങ്ങളും 'വിശുദ്ധ പൌലോസി'ന്റെ കത്തുകളും വ്യാഖ്യാനിക്കപ്പെട്ടു. ജൂതരെ ചിതറിക്കാന്‍ ദൈവം ഇഛിച്ചുവെന്ന് മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തി.
(5)പിന്നീട് ജൂതരും റോമന്‍ അധീശത്വവും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമായി. റോമന്‍ സേനയുടെ ജൂതനരമേധം തികച്ചും ഭീതിജനകമായിരുന്നു. ജൊസീഫസ് (37-100) എന്ന വിഖ്യാത ചരിത്രകാരന്റെ കണക്കനുസരിച്ച് ഏതാണ്ട് 11 ലക്ഷം ജൂതര്‍ കൂട്ടക്കുരുതിക്കിരയായി; ആയിരക്കണക്കിന് പേര് അടിമകളാക്കപ്പെട്ടു. ഈ നരമേധം ജൂതരുടെ എല്ലാ ഗോത്രപാരമ്പര്യത്തെയും വിഛേദിച്ചുകളഞ്ഞു.
REFERENCES:
1). ലൂക്കോസ് 11:39, മാര്‍ക്കോസ് 8:15, മത്തായി 3:7, 5:20, 23:13-15, 23:23-29 നോക്കുക.
2). മത്തായി 15:1-9
3). Bertand Russell, Histing of Western Philosophy, Routledge: London, 1946, p.324
4). a¯mbn 21:44, 22:7, 24:1þ34
5).- John Mc Clintock, James Strong, Cyclopaedia of Biblical, Theroerical and Ecclesiastical Literature, Vol:3, Baker: Michigan, p.771

No comments:
Post a Comment