Saturday, October 25, 2014

പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്



ദൈവത്തില്‍ വിശ്വസിക്കാത്ത യുക്തിവാദികളുടെ ചോദ്യമാണിത്. പുരുഷനും സ്ത്രീയും ഒരു

പോലെയല്ലെന്നും ഈ ഭൂമിയിലെ നിലനില്‍പ്പിന് സ്ത്രീയും പുരുഷനും വ്യത്യസ്ത പ്രകൃതിയോട് കൂടി

സൃഷ്ടിക്കപ്പെടണം എന്നും സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ദൈവം സ്ത്രീയെയും

പുരുഷനെയും തുല്യനിലയില്‍ യാതൊരു അനീതിയും അസമത്വവും ഇല്ലാതെ സൃഷ്ടിചു എന്ന് വെക്കുക.

അപ്പോള്‍ പിന്നെ രണ്ടു പേരും ഒന്നുകില്‍ സ്ത്രീകളായിരിക്കും, അല്ലെങ്കില്‍ പുരുഷന്മാരായിരിക്കും!!

ഒരു ഉദാഹരണം പറയട്ടെ. സ്ത്രീക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന (?) ഒരു സംഗതിയായിട്ടാണ് ഗര്‍ഭ

ധാരണത്തേയും പ്രസവത്തെയും മുലയൂട്ടലിനെയും പലരും കാണുന്നത്. പുരുഷന് ആ പ്രശനമില്ല.

സമത്വം വാദിക്കുന്നവര്‍ ദൈവത്തോട് പറയേണ്ടത്‌, ഒന്നുകില്‍ ഗര്‍ഭധാരണവും പ്രസവവും

മുലയൂട്ടലുമൊക്കെ സ്ത്രീകള്‍ക്ക് ഒഴിവാക്കി കൊടുക്കണം, അല്ലെങ്കില്‍ പുരുഷന്മാര്‍ക്കും അതേ അവസ്ഥ

നല്‍കണം. ഒന്നാമത്തെ കാര്യം പരിഗണിച്ചാല്‍ ഈ ഭൂമിയില്‍ പിന്നെ മനുഷ്യര്‍ ഉണ്ടാവില്ലെന്ന് കൊച്ചു

കുട്ടികള്‍ക്ക് വരെ മനസ്സിലാവും. രണ്ടാമത്തേത് പരിഗണിച്ചാല്‍ സ്ത്രീ-പുരുഷ വ്യത്യാസം തന്നെ

ഇല്ലാതാകും. ശരീര ഘടന മാറ്റേണ്ടി വരും. പുരുഷന് കുടുംബം പോറ്റാനും അധ്വാനിക്കാനും

മറ്റുമൊക്കെ കഴിയാതെ വരും. സ്നേഹം, മറ്റു വികാരങ്ങള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മാറും.


"പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍

കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍

സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു

സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ

അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍

അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ

അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും

മഹാനുമാണ് അല്ലാഹു; തീര്‍ച്ച". (4:34)
ഈ സൂക്തത്തില്‍ പുരുഷന്മാരെ കുറിച്ച് 'ഖവ്വാം' എന്നാണു പറഞ്ഞിരിക്കുന്നത്. ഒരു സ്ഥാപനമോ

സംഘമോ മേല്‍ നോട്ടം വഹിക്കുന്നതിനും അവ നല്ല രീതിയില്‍ കൊണ്ട് നടത്താനും ആണ് ഈ പദം

ഉപയോഗിക്കുക. 'ഖയ്യിം' എന്നും പറയും. മറ്റു സ്ഥാപനങ്ങളിലേതു പോലെ ഒരു വീട്ടില്‍ ഒരു

രക്ഷാധികാരി ആവശ്യമാണ്. അത് ആരാവണം? സ്ത്രീയോ പുരുഷനോ? ശാരീരികവും മാനസികവും

വൈകാരികവുമായ പ്രത്യേകതകള്‍ ഇരുവര്‍ക്കും വ്യത്യസ്തമാണ്. ഇതില്‍ ആരുടെ പ്രത്യേകതയാണ്

രക്ഷാധികാരത്തിനു യോജിച്ചത് എന്ന് ചോദിച്ചാല്‍ വക്രബുദ്ധി ഇല്ലാത്ത ആരും പറയും അത് പുരുഷന്‍

ആണെന്ന്.
ഇവിടെ പുരുഷനെ ഖവ്വാം ആക്കുന്നതിലൂടെ സംഭവിക്കുന്നത് സ്ത്രീക്ക് സൗകര്യവും പുരുഷന് ഭാരിച്ച

ഉത്തരവാദിത്തവുമാണ്. കുടുംബം പോറ്റുകയും അധ്വാനിക്കുകയും ചെയ്യേണ്ടി വരിക പുരുഷനാണ്

എന്നര്‍ത്ഥം. സ്ത്രീക്ക് വീട്ടിലെ കാര്യങ്ങള്‍ മാത്രമേ നോക്കേണ്ടതുള്ളൂ. ആവശ്യമെങ്കില്‍ മാത്രം ജോലിക്ക്

പോകാം. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ പ്രകൃതിപരമായ കാര്യങ്ങള്‍ക്ക്

വിധേയയായ അവകാശത്തിന്റെ പേര് പറഞ്ഞു സ്ത്രീയുടെ ശാരീരിക മാനസിക പ്രത്യേകതകള്‍

പരിഗണിക്കാതെ നിര്‍ബന്ധപൂര്‍വം ജോലിക്ക് പറഞ്ഞയക്കുകയും അങ്ങനെ ഇരട്ടിപ്പണി എടുക്കേണ്ടി

വരികയും ചെയ്യുന്ന സാഹചര്യം ഇപ്പോള്‍ സംജാതമായിട്ടുണ്ട്. ഇസ്ലാം അവര്‍ക്ക്‌ നല്‍കിയത്

ഇളവുകളാണ്. ആധുനികത നല്‍കിയത് മഹാ ഭാരങ്ങളും. ഏതാണ് സ്ത്രീയെ സംബന്ധിച്ചിടത്തോളം

നല്ലത് എന്ന് ചിന്തിച്ചു നോക്കുക.

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...