ഇവിടെ അവസാനിക്കുന്നില്ല മുസ്ലിം നാഗരികത... റൈറ്റ് സഹോദരന്മാരേക്കാള് 1000 വര്‍ഷങ്ങള്‍ക്കു മുമ്പ് ജ്യോതി ശാസ്ത്രജനായ അബ്ബാസ് ഇബ്നു ഫര്‍നാസ് നിര്‍മ്മിച്ച പറക്കും യന്ത്രം... കോര്‍ഡോവയിലെ മിനാരത്തില്‍ നിന്നും പ്രത്യേക ആകൃതിയില്‍ നിര്‍മ്മിച്ച മരക്കുപ്പായം ധരിച്ചു ചാടി..വായു അകത്തു കടന്നതിനാല്‍ വേഗം കുറക്കാന്‍ കാരണമായി .. ലോകത്തെ ആദ്യത്തെ പാരച്യൂട്ടിന്റെ ജന്മമായിരുന്നു അത് തുടര്‍ന്ന് 875 ല്‍ സില്‍ക്കും കഴുക തൂവലുമുപയോഗിച്ച് പര് വത ശിഖിരത്തില്‍ വെച്ച് പരീക്ഷണം നടത്തി... ഇദ്ദേഹം തന്നെയാണ് ക്രിസ്റ്റല്‍ ഗ്ളാസ് കണ്ടുപിടിച്ചത്...... ജാബിര്‍ബ്നു ഹയ്യാന്‍ - സള്‍ഫ്യൂരിക് ആസിഡും നൈട്രിക് ആസിഡും കണ്ടു പിടിച്ച് ഇദ്ദേഹത്തിന് എഴുപതോളം കൃതികളുമുണ്ട്.... അല്‍ ജാസരി - ജല സേചനത്തിന് ഉപയോഗിക്കുന്ന ക്രാങ്ക് ഷാഫ്റ്റ് 1206 ല്‍ കണ്ടെത്തിയത് ഇദ്ദേഹമാണ്.. ബുക്ക് ക്നോളജ് ഓഫ് ഇന്ജിനീയസ് മെഷീന് ഡിവൈസ് എന്ന വിവര്‍ത്തനം ചെയ്യപ്പെട്ട് ഗ്രന്ഥത്തില്‍ ഇത് വിവരിക്കുന്നുണ്ട്.. കുടാതെ റോബോര്ടിക്സിന്റെ പിതാവായും ഇദ്ദേഹത്തെ ഈ ഗ്രന്ഥത്തിലൂടെ പരിഗണിക്കുന്നുണ്ട്. അലി ഇബ്നു നഫി (സിറിയാബ്)-ടൂത്ത് പേസ്റ്റിന്റെ പിതാവായി അറിയപ്പെടുന്നത് കറുത്ത പക്ഷി എന്ന അപരനാമത്തില്‍ വിളിക്കപ്പെടുന്ന സിറിയാബാണ്. ഫല വര്‍ഗങ്ങളെ കേടുകൂടാതെ കാത്തുസൂക്ഷിക്കുന്ന രീതിയും ഋതുക്കള്‍ക്കനുസരിച്ച് വസ്ത്രധാരണവും ലോകത്തിന് പഠിപ്പിച്ചത് ഇദ്ദേഹമാണ് മുകളില്‍ സുചിപ്പിച്ചഅല് ഇദ്രീസിയാണ് മധ്യകാല ഭൂമിശാസ്ത്രമേഖലയിലെ ഏറ്റവും വിഖ്യാതമായ ഭൂപടം നിര്‍മ്മിച്ചത് അത് സിസിലിയിലെ രാജാവായ റോജര്‍ 2 മന് സമ്മാനമായി അദ്ദേഹം സമര്‍പ്പിക്കുകയുണ്ടായി അന്ന് അവംലംബിച്ച തരത്തില്‍ തന്നെ മക്കയെ മധ്യഭാഗത്തായി ചിത്രീകരിച്ചാണ് ഇന്നും ഭുപടം നിര്‍മ്മിക്കപ്പെടുന്നത്. കൊടുക്കല്‍ വാങ്ങലുകള്ക്കുപയോഗിക്കുന്ന ചെക്ക് രീതി ലോകത്തിന് സംഭാവന ചെയ്തത് അറബികളായിരുന്നു അന്ന് അറബി ഭാഷയിലുപയോഗിച്ചിരുന്ന സക് എന്നത് ലോപിച്ചാണ് ഇന്നത്തെ ചെക്കായി മാറിയത്. ഒന്‍പതാം നൂറ്റാണ്ടില്‍ ബാഗ്ദാദില്‍ നിന്നെടുത്തിരുന്ന ഒരു ചെക്ക് മുസ്ലിം വ്യാപാരിക്ക് ചൈനയില്‍ മാറി കാശ് നേടാന്‍ വരെ കഴിയുമായിരുന്നു !! ഡാര് വിനിനെക്കാള് ആയിരം വര്‍ഷങ്ങള്‍ മുമ്പ് ജീവ ശാസ്ത്രനും ചിന്തകനുമായിരുന്ന അബു ഉസ്മാന് അല്‍ ജാഹിത് എന്ന എത്യോപ്യക്കാരന് 7 വാള്യങ്ങളിലായി രചിച്ച ഗ്രന്ഥം പില്ക്കാലത്ത് മൃഗങ്ങളെ കുറിച്ചുള്ള ഗ്രന്ഥംഎന്ന പേരില്‍ തര്‍ജമ ചെയ്യപ്പെട്ടു.. ഭൂമി പരന്നിട്ടാണ്, അതുമല്ല ഉരുണ്ടിട്ടാണ്, അതുമല്ല കോഴിമുട്ടാകൃതിയിലാണ് തുടങ്ങിയ ചര്‍ച്ചകള്‍ നടന്നിരുന്ന ഒമ്പതാം നൂറ്റാണ്ടിന് മുമ്പേ, ഗലീലിയോക്ക് 500 വര്‍ഷങ്ങള്‍ മുമ്പ് സെയ്ദ് ഇബ്നു ഹസം ഭൂമി ഗോളാകൃതിയിലാണെന്ന് ന്യായങ്ങള്‍ നിരത്തിയിരുന്നു. ഇദ്ദേഹത്തിന് 400 ലധികം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു...പക്ഷെ രാഷ്ട്രീയ-വിഭാഗീയ വൈരമുള്ളവര് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ കത്തിയെരിയിക്കുകയും 40 എണ്ണം മാത്രം അവശേഷിക്കുകയുമാണുണ്ടായത്..... - അവസാനിക്കുന്നില്ല- (കടപ്പാട് - മാതൃഭൂമി ആഴ്ചപതിപ്പ് 2013 ഏപ്രിലില്‍ രണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് - വിലയിരുത്തപെടേണ്ട ഇസ്ലാമിക സംഭാവനകള്‍ - വിരേന്ദ്രകുമാര്‍)
No comments:
Post a Comment