Saturday, October 25, 2014

ആള്‍ ദൈവങ്ങളും vs സന്യാസിമാരും


സത്യത്തില്‍ ആള്‍ ദൈവങ്ങളും സന്യാസിമാരും രണ്ടും രണ്ടു തന്നെയാണ്
ശ്രീ നാരായണ ഗുരുവും സ്വാമി വിവേകാന്തനയെയും പോലെയല്ല ,ഇവരുടെ പ്രവര്‍ത്തനം. സാധാരണ പാവപ്പെട്ടവരുടെ പണം പറ്റിച്ചു ജീവിക്കുന്ന ഇത്തരം ദൈവങ്ങളെ ദൈവമെന്നു വിളിക്കാന്‍ എന്താണ് യോഗ്യത ?. ശ്രീ ശ്രീ രവി ശങ്കറിന്റെ ഒരു ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്ര രൂപയാണ് മേടിക്കുന്നത് ?. പാവപെട്ടവന്‍ ഒരു മാസം അധ്യാനിച്ച കാശ് വേണം ഇവരുടെ രണ്ടു ദിവസത്തെ ക്ലാസ്സില്‍ പങ്കെടുത്തു ദൈവത്തെ അറിയാന്‍. ഇന്ന് സന്യസിമാര് ഉണ്ടോന്നു തന്നെ അറിയില്ല , ഉള്ളവര്‍ പ്രശസ്തര്‍ ആയിരിക്കില്ല പ്രശസ്തര്‍ ആയിട്ട് അറിയപെടുന്നവരൊക്കെ മോശമായ അഭിപ്രായമാണ് പൊതു സമൂഹത്തില്‍ സൃഷ്ട്ടിക്കുന്നത്.
ഇന്ത്യയില്‍ സന്യാസം ഇന്നൊരു വലിയ കച്ചവടമോ ആഭാസമോ ആയി മാറിയിരിക്കുന്നു. സര്‍വസംഗ പരിത്യാഗികളായി ഹിമാലയസാനുക്കളില്‍ ആത്മീയ തേജസിന്റെ ബ്രഹ്മകമലങ്ങള്‍ വിരിയിക്കാന്‍ പ്രാപ്തിയുള്ള ആയിരക്കണക്കിനു ഋഷിവര്യന്മാരുള്ള നാടാണ് ഇന്ത്യ. ഇവര്‍ക്കിടയിലാണ് ആശാറാം ബാപ്പു മുതല്‍ സെക്‌സ് സ്വാമി… വരെ ആത്മീയത കച്ചവടമകാക്കിയത്. സാമ്പത്തിക തട്ടിപ്പുകള്‍ മുതല്‍ സെക്‌സ് വരെ ഇവര്‍ കച്ചവടത്തിനും ആത്മരതിക്കുമായി ഉപയോഗപ്പെടുത്തുന്നു.
ആത്മീയതയുടെ മറവിലെ കുറ്റവാളികളുടെ ലോകത്തിലൂടെ…
പെണ്ണെന്നു കേട്ടാല്‍ മറിഞ്ഞുവീഴുന്ന #ആശാറാം ബാപ്പു http://vyganews.com/.../2013/10/Asaram-Bapu-vyganews.jpg
വെറുമൊരു മെക്കാനിക്കില്‍ നിന്നു കോടാനുകോടികളുടെ വരുമാനമുള്ള ആത്മീയ സാമ്രാജ്യം കെട്ടിപ്പടുത്ത ആശാറാം ബാപ്പു എന്നും വിവാദങ്ങളുടെ തോഴനായിരുന്നു.

ഗുജറാത്തിലെ മൊട്ടേറ ആശ്രമത്തില്‍ മന്ത്രവാദത്തിലൂടെ രണ്ടു ബാലന്മാരുടെ മരണത്തിനിടയാക്കിയ ബാപ്പു സ്വാധീനം ഒന്നുകൊണ്ടു മാത്രം കേസില്‍ നിന്നു രക്ഷപ്പെട്ടു.

2008 ജൂലായ് മൂന്നിനു ആശ്രമത്തില്‍ നിന്നു കാണാതായ ബാലന്മാര്‍ രണ്ടു ദിവസത്തിനു ശേഷം ആശ്രമവളപ്പില്‍ മരിച്ചുകിടക്കുകയായിരുന്നു.

ഇപ്പോഴാകട്ടെ ദൈവമനുഷ്യന്‍ അഴിക്കകത്താണ്. കാരണം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയതാണ്. അതിന്റെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത് ബാപ്പു കൈവച്ചത് നൂറു കണക്കിന് പെണ്‍കുട്ടികളെയായിരുന്നുവെന്നാണ്. കണ്ട് ഇഷ്‌പ്പെട്ടാല്‍ എന്തു വിലകൊടുത്തും പെണ്‍കുട്ടിയെ ബാപ്പു സ്വന്തമാക്കും. ഒരിക്കല്‍ ആസ്വദിച്ച പെണ്ണിനെ പിന്നെ ബാപ്പു കൈവയ്ക്കാറുമില്ല .

ഇക്കുറി ഭാരതരത്‌നത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പട്ടികയില്‍ ആശാറാം ബാപ്പു ഉണ്ടായിരുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദുര്യോഗവും.

രാജീവ് ഗാന്ധി വധത്തില്‍ വരെ #ചന്ദ്രസ്വാമി http://vyganews.com/.../2013/10/Chandraswamy-vyganews.jpg
നേമി ചന്ദ് ജയിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും കിംഗ് മേക്കറായിരുന്നു. രാഷ്ട്രീയത്തില്‍ ആത്മീയതയുടെ കച്ചവട സാദ്ധ്യതകള്‍ ഏറ്റവും നന്നായി പ്രയോഗിച്ചത് നേമി ചന്ദ് ജയിന്‍ എന്ന ചന്ദ്രസ്വാമിയായിരുന്നു.

രാജീവ് ഗാന്ധി വധത്തില്‍ ചന്ദ്രസ്വാമിയുടെ പങ്ക് വഹിക്കാന്‍ ജയിന്‍ കമ്മിഷന്‍ ഒരു വോളിയം തന്നെ മാറ്റിവച്ചു. വിവാദനായകനായ ആയുധ ഇടപാടുകാരന്‍ അഡ്‌നാന്‍ ഖഷോഗിക്ക് ചന്ദ്രസ്വാമി വഴി പോയത് 11 ദശലക്ഷം ഡോളര്‍. അക്കാലത്ത് ആദായനികുതി റെയ്ഡില്‍ വെളിവായ ചന്ദ്രസ്വാമിയുടൈ വിദേശയാത്രാ ബില്‍ 1.05 കോടി രൂപയായിരുന്നു.

വിവിധ കേസുകളില്‍ കുരുങ്ങിയ സ്വാമിയെ അടുത്തിടെ രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മീയ ഉപദേഷ്ടാവും മുഖ്യ ഇടനിലക്കാരനുമായിരുന്നു സ്വാമി.

വനിതാ അനുയായികളെ മുണ്ടുടുപ്പിക്കാത്ത #ഗുര്‍മീത് റാം റഹിംhttp://vyganews.com/.../2013/10/Gurmeet-Ram-Rahim-vyga.jpg
സിഖുകാരിലെ ഒരു വിഭാഗമായ ദേരാ സച്ചാ സൗദയുടെ ആത്മീയ ഗുരുവാണ് ഗുര്‍മീത് റാം റഹിം. തന്റെ വനിതാ അനുയായികളെ നിരന്തരം മാനഭംഗപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ സിബിഐ കേസ് ഫയല്‍ ചെയ്തിരുന്നു.

ദേരാ മാനേജര്‍ രഞ്ജിത് സിംഗിന്റെ കൊലപാതകത്തിലും സിര്‍സയിലെ ഒരു പത്രപ്രവര്‍ത്തകന്റെ വധത്തിലും ഇയാള്‍ പ്രതിസ്ഥാനത്താണ്.

അടുത്തിടെ ഉത്തരാഖണ്ഡിലെ പ്രളയ താണ്ഡവം കഴിഞ്ഞപ്പോള്‍ വിഥവകളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ തന്റെ അനുയായികളായ യുവാക്കളെ ഉപദേശിച്ചും വിവാദ ഗുരു ശ്രദ്ധേയനായി.

No comments:

Post a Comment

RATIONALISM

ഇനി റാഷണലിസം ലോകത്തിന് വല്ല ദോഷവും ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇഷ്ടംപോലെയുണ്ട് എന്നാണുത്തരം. ഞാന്‍ ഒരുദാഹരണം പറയാം: തൊള്ളായിരത്തി അറു...